ETV Bharat / sitara

ജയറാമിന്‍റെ പുതിയ ലുക്ക് കണ്ടാല്‍... യൂത്തന്മാര്‍ മാറി നില്‍ക്കും.... - ജയറാം സിനിമകള്‍

ജിമ്മില്‍ വര്‍ക്കൗട്ട് നടത്തിയ ശേഷമുള്ള ഫോട്ടോകളാണ് നടന്‍ ജയറാം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്

south indian actor jayaram latest look photo viral on social media  south indian actor jayaram  jayaram latest look  jayaram latest look photos  jayaram latest movies list  ജയറാം പുതിയ ലുക്ക്  നടന്‍ ജയറാം പുതിയ ഫോട്ടോകള്‍  ജയറാം സിനിമകള്‍  ജയറാം രാധേ ശ്യാം
ജയറാമിന്‍റെ പുതിയ ലുക്ക് കണ്ടാല്‍... യൂത്തന്മാര്‍ മാറി നില്‍ക്കും....
author img

By

Published : Mar 5, 2021, 5:03 PM IST

മലയാള സിനിമയിലെ ഫിറ്റ്‌നസ് ഫ്രീക്കായ യുവതാരങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള നടന്‍ ജയറാമിന്‍റെ പുതിയ വര്‍ക്കൗട്ട് ഫോട്ടോകള്‍ വൈറലാകുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കഠിനമായ വര്‍ക്കൗട്ട് നടത്തി ചുള്ളനായി എത്തി ജയറാം നേരത്തെ തന്നെ ആരാധകരെ ഞെട്ടിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്ന ബോഡി ഫിറ്റ്‌നസുമായാണ് താരം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് നടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'ഞങ്ങള്‍ എല്ലായ്‌പ്പോഴും ഉള്ളില്‍ ഒരേ പ്രായമുള്ളവരാണ്' എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് ജയറാം കുറിച്ചത്. മലയാളത്തിലെ ഫിറ്റ്‌നസ് ഫ്രീക്കുകളായ യുവതാരങ്ങളെല്ലാം ജയറാമിന്‍റെ ഫോട്ടോകള്‍ക്ക് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് എന്നീ താരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. നമോ, രാധേ ശ്യാം, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങി നിരവധി സിനിമകളാണ് ജയറാമിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.