ETV Bharat / sitara

ചാർലിയിലെ കള്ളൻ ഡിസൂസ ഇനി നായകൻ; ഫസ്റ്റ് ലുക്ക് പുറത്ത് - soubin shahir kallan d souza news latest

കള്ളൻ ഡിസൂസയെ നായകനാക്കി ഒരുങ്ങുന്ന സ്പിൻ ഓഫ് ചിത്രം കള്ളൻ ഡിസൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

കള്ളൻ ഡിസൂസ പുതിയ വാർത്ത  കള്ളൻ ഡിസൂസ ചാർലി സിനിമ വാർത്ത  ചാർലി സനിക്കുട്ടൻ കള്ളൻ സിനിമ വാർത്ത  സൗബിൻ ഷാഹിർ സ്പിൻ ഓഫ് ചിത്രം പുതിയ വാർത്ത  സ്പിൻ ഓഫ് ചിത്രം കള്ളൻ ഡിസൂസ വാർത്ത  kallan d souza spin off movie news latest  kallan d souza soubin shahir latest news  soubin shahir kallan d souza news latest  charley kallan d souza news latest
ചാർലിയിലെ കള്ളൻ ഡിസൂസ ഇനി നായകൻ ഫസ്റ്റ് ലുക്ക് പുറത്തെത്തി
author img

By

Published : Apr 4, 2021, 4:49 PM IST

സനിക്കുട്ടൻ എന്ന കള്ളൻ ഡിസൂസയെ മലയാളി മറന്നുകാണില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ വരെ ഹിറ്റാകുകയും റീമേക്ക് ചെയ്യുകയും ചെയ്ത മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്ത ചാർലിയിലെ കഥാപാത്രം. സൗബിൻ ഷാഹിർ അവതരിപ്പിച്ച ചാർലിയിലെ കള്ളനെ നായകനാക്കി സ്പിൻ ഓഫ് ചിത്രം ഒരുങ്ങുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന കള്ളൻ ഡിസൂസ സംവിധാനം ചെയ്യുന്നത് ജിത്തു കെ. ജയൻ ആണ്. കള്ളൻ ഡിസൂസക്ക് ആശംസ അറിയിച്ച് മലയാളത്തിന്‍റെ പ്രിയ ചാർലിയായ ദുൽഖർ സൽമാൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

" class="align-text-top noRightClick twitterSection" data="

Charlie’s very own Kallan D´Souza gets his own spin off !! Starring my dearest Machan Soubi, Dileeshettan, Surabhi...

Posted by Dulquer Salmaan on Saturday, 3 April 2021
">

ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സജീർ ബാബയാണ് തിരക്കഥ. കൈലാസ് മേനോന്‍ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുന്നു. റിസാൽ ചീരൻ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ കാമറാമാൻ അരുണ്‍ ചാലില്‍ ആണ്. ബി ഹരിനാരായണൻ രചന നിർവഹിക്കുന്ന കള്ളൻ ഡിസൂസയുടെ സംഗീതം ഒരുക്കുന്നത് ലിയോ ടോം, പ്രശാന്ത് കർമ എന്നിവർ ചേർന്നാണ്. റാംഷി അഹമ്മദ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് സ്പിൻ ഓഫ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.