തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തമിഴ് താരം ശിവകാർത്തികേയൻ. ജതി രത്നലുവിന്‍റെ വിജയത്തിന് ശേഷം അനുദീപ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശിവകാർത്തികേയൻ തെലുങ്കിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും ആരാധകർ വാർത്ത ഏറ്റെടുത്തിട്ടുണ്ട്.
തെലുങ്കിലും തമിഴിലും ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ശിവകാർത്തികേയനും അനുദീപും കൈകോർക്കുന്നത്. ഏഷ്യൻ സിനിമാസിന്‍റെ ബാനറിൽ നാരായൺ ദാസ് നാരംഗ് ആണ് നിർമാണം.
Also Read: അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കങ്കണ: 'തലൈവി' തിയറ്ററില്‍ തന്നെ
തമിഴ് ആക്ഷൻ ത്രില്ലർ ഡോക്ടർ ആണ് ശിവകാർത്തികേയന്‍റേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻതന്നെ ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിലൂടെ ഉടൻ റിലീസ് ചെയ്യും. ശിവകാർത്തികേയന്‍റെ തമിഴ് സയൻസ് ഫിക്ഷൻ ത്രില്ലർ അയലാനും റിലീസിനായി ഒരുങ്ങുകയാണ്.