ETV Bharat / sitara

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഗായിക സിത്താര - singer sithara krishnakumar

കുടുംബത്തോടൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ അടുത്തിടെ സിതാര സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ സിതാരയെ ബോഡി ഷെയ്‌മിങ് ചെയ്‌ത്കൊണ്ടുള്ള നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിത്താര വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്

singer sithara krishnakumar latest video against body shaming  ഗായിക സിത്താര കൃഷ്ണകുമാര്‍  singer sithara krishnakumar latest video  singer sithara krishnakumar  സിത്താര കൃഷ്ണകുമാര്‍ വാര്‍ത്തകള്‍
സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഗായിക സിത്താര
author img

By

Published : Nov 8, 2020, 1:14 PM IST

വസ്ത്രത്തിന്‍റെയും മേക്കപ്പിന്‍റെയും ജീവിത രീതിയുടെയുമെല്ലാം പേരില്‍ സെലിബ്രിറ്റികളെ സൈബര്‍ ആക്രമണത്തിന് ഇരയാക്കുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ച് വരികയാണ്. പലപ്പോഴും സൈബര്‍ ആക്രമണവും ചീത്ത വിളിയും പരിതികടക്കുമ്പോള്‍ ഇതിന് ഇരയാക്കപ്പെടുന്ന സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്താറുണ്ട്. ഇപ്പോള്‍ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. ആരാധകര്‍ക്ക് മുന്നില്‍ മേക്കപ്പ് അഴിച്ചുവെച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ മറുപടി.

കുടുംബത്തോടൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ അടുത്തിടെ സിതാര സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ സിതാരയെ ബോഡി ഷെയ്‌മിങ് ചെയ്‌ത്കൊണ്ടുള്ള നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രാന്‍സ്‌ജെന്‍ഡറിനെയും ബംഗാളി സ്ത്രീയെയും ഭിക്ഷക്കാരിയെയും പോലുണ്ട് എന്നൊക്കെയായിരുന്നു കമന്‍റുകള്‍. ഈ വാക്കുകള്‍ എന്ന് മുതലാണ് മോശം വാക്കുകളായതെന്നാണ് താരം വീഡിയോയിലൂെട ചോദിക്കുന്നത്. മോശം കമന്‍റുകള്‍ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതിനാലാണ് ഇക്കാര്യം പറയാനായി വന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ സിത്താര പറയുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് ഇട്ടുകൊണ്ടുള്ള രൂപത്തിലാണ് താരം വീഡിയോയുമായി വന്നത്. ശേഷം മേക്കപ്പ് തുടച്ചുനീക്കുകയും വെപ്പുമുടി അഴിച്ചുവെക്കുകയും ചെയ്യുന്നുണ്ട് സിത്താര. ഫേക്ക് ആക്കൗണ്ടുകളില്‍ നിന്നു മാത്രമല്ല, കുടുംബവുമായി സന്തോഷമായി ജീവിക്കുന്ന ആളുകള്‍ വരെ ഇത്തരം നെഗറ്റീവ് കമന്‍റുമായി എത്തുന്നതില്‍ വിഷമമുണ്ടെന്നും തങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഇത്തരം കമന്‍റുകളെല്ലാം അവരും കാണുന്നുണ്ടെന്നും സിത്താര വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ചെയ്യുന്ന ആള്‍ക്കാരോട് ദേഷ്യം ഉള്ളില്‍ വെച്ചല്ല താന്‍ സംസാരിക്കുന്നതെന്നും ഇത്തരത്തില്‍ പെരുമാറരുതെന്നുള്ളത് തന്‍റെ അപേക്ഷയായി കാണണമെന്നും ഗായിക പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.