ETV Bharat / sitara

ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് ലേഡി ഗാഗ കാപ്പിറ്റോളിൽ

ഹിംസയും വിദ്വേഷവുമില്ലാത്ത ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് ലേഡി ഗാഗ ട്വിറ്ററിൽ പറഞ്ഞു. ഇന്ന് ജോ ബൈഡൻ, കമല ഹാരിസ് സത്യപ്രതിജ്ഞ ചടങ്ങിൽ പോപ് ഗായകരായ ലേഡി ഗാഗ, ജെന്നിഫർ ലോപ്പസ് എന്നിവരുടെ സംഗീതവിരുന്നുമുണ്ടാകും.

author img

By

Published : Jan 20, 2021, 9:02 AM IST

ഇനി ഭയമില്ലാതെ ഉൾക്കൊള്ളാനുള്ള ദിവസം ലേഡി ഗാഗ വാർത്ത  ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് പുതിയ വാർത്ത  ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ലേഡി ഗാഗ വാർത്ത  singer lady gaga biden news  lady gaga shares new hopes biden ruling america news  lady gaga biden oath news
ഇനി ഭയമില്ലാതെ ഉൾക്കൊള്ളാനുള്ള ദിവസം

50 സംസ്ഥാനങ്ങൾ ചേർന്ന അമേരിക്കൻ ഐക്യനാടുകളിലേക്കാണ് ഇന്ന് ലോകത്തിന്‍റെ കണ്ണുകൾ കേന്ദ്രീകരിക്കുന്നത്. നാല് വർഷത്ത ട്രംപ് ഭരണത്തിന് ശേഷം ജോ ബൈഡൻ അമേരിക്കയുടെ നേതൃസ്ഥാനത്തെത്തുകയാണ്, 46-ാമത്തെ പ്രസിഡന്‍റായി. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പോപ് ഗായകരായ ലേഡി ഗാഗ, ജെന്നിഫർ ലോപ്പസ് എന്നിവരുടെ സംഗീതവിരുന്നുമുണ്ട്. ഇന്ന് ബെഡൻ അധികാരമേൽക്കുമ്പോൾ രാജ്യത്തിന് അത് നല്ല ദിവസങ്ങൾ സ്വപ്‌നം കാണാനുള്ള തുടക്കമാണെന്ന് ലേഡി ഗാഗ പറഞ്ഞു. ഇന്ന് സമാധാനത്തിന്‍റെ ദിനമാണെന്നും വരാനിരിക്കുന്നത് ഹിംസയും വിദ്വേഷവുമില്ലാത്ത ദിവസങ്ങളാണെന്നും ഗായിക യുഎസ് പാർലമെന്‍റ് കാപ്പിറ്റോൾ മന്ദിരത്തിൽ നിന്നുള്ള തന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ പറഞ്ഞു.

  • I pray tomorrow will be a day of peace for all Americans. A day for love, not hatred. A day for acceptance not fear. A day for dreaming of our future joy as a country. A dream that is non-violent, a dream that provides safety for our souls. Love, from the Capitol 🇺🇸 pic.twitter.com/fATHiJHCq0

    — Lady Gaga (@ladygaga) January 19, 2021 " class="align-text-top noRightClick twitterSection" data=" ">

"എല്ലാ അമേരിക്കക്കാർക്കും ഇന്ന് സമാധാനത്തിന്‍റെ ദിവസമാകുമെന്ന് ഞാൻ പ്രാർഥിക്കുന്നു. വിദ്വേഷത്തിനല്ല, സ്നേഹത്തിനുള്ള ദിവസം. ഭയപ്പാടില്ലാതെ, സ്വീകരിക്കുന്നതിനുള്ള ദിവസം. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ ഭാവിയിലേക്കുള്ള സന്തോഷം സ്വപ്നം കാണുന്നതിനുള്ള ദിവസം. അഹിംസാത്മകമായ ഒരു സ്വപ്നം, നമ്മുടെ ആത്മാക്കൾക്ക് സുരക്ഷ നൽകുന്ന ഒരു സ്വപ്നം. കാപ്പിറ്റോൾ മന്ദിരത്തിൽ നിന്നും സ്‌നേഹത്തോടെ," എന്ന് ലേഡി ഗാഗ കുറിച്ചു.

നേരത്തെ, ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ലേഡി ഗാഗ പിന്തുണ നൽകിയിരുന്നു. ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ ലേഡി ഗാഗ അമേരിക്കയുടെ ദേശീയ ഗാനമാണ് ചടങ്ങിൽ ആലപിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.