ETV Bharat / sitara

തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കണം: ഡല്‍ഹി കലാപത്തിൽ ഹരീഷ്​ ശിവരാമകൃഷ്​ണന്‍ - citizenship amendment act

മതത്തിന്‍റെ പേരിൽ തമ്മിലടിപ്പിച്ചും തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണമെന്ന് ഗായകന്‍ ഹരീഷ്​ ശിവരാമകൃഷ്​ണന്‍ പറയുന്നു

ഹരീഷ്​ ശിവരാമകൃഷ്​ണന്‍  ഹരീഷ്  Singer Harish Sivaramakrishnan  Harish Sivaramakrishnan on delhi attack  Singer Harish Sivaramakrishnan on CAA  പൗരത്വ ഭേദഗതി നിയമം  citizenship amendment act  delhi riots
ഹരീഷ്​ ശിവരാമകൃഷ്​ണന്‍
author img

By

Published : Feb 26, 2020, 11:01 PM IST

വടക്കുകിഴക്കന്‍ ഡല്‍ഹിയിൽ തുടരുന്ന കലാപത്തിൽ പ്രതികരിച്ച് ഗായകന്‍ ഹരീഷ്​ ശിവരാമകൃഷ്​ണന്‍. മതത്തിന്‍റെ പേരിൽ മനുഷ്യനെ വിഭജിച്ചും തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിതെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റാണ് ഹരീഷ് പങ്കുവെച്ചത്. ഇത്തരത്തിൽ വർഗീയ കലാപങ്ങളുണ്ടാകുമ്പോൾ നിശബ്‌ദത പാലിക്കുക്കുന്നവരുടെ വീടുകളിലേക്കും ഈ തീ ഉടൻ തന്നെ പടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

"മതത്തിന്‍റെ പേരിൽ മനുഷ്യനെ വിഭജിച്ചും തമ്മിലടിപ്പിച്ചും തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോൽപ്പിക്കേണ്ട സമയം ആണിത്. ‘അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ’ എന്ന് പറഞ്ഞ് ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട്, ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയം ഒന്നും ആവില്ല." അക്രമികൾക്കെതിരെ പ്രതികരിക്കുന്നത് ആയിരിക്കണം നമ്മുടെ രാഷ്‌ട്രീയമെന്നും ഹരീഷ് കുറിപ്പിൽ പറയുന്നുണ്ട്.

"മതം നമ്മളെ പരസ്‌പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന് ‘സാരേ ജഹാൻ സെ അച്ഛാ’ ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നിൽക്കുന്നതെങ്കിൽ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം. താൻ പാടിയാ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാൻ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും." ഹരീഷ് തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.