കൊച്ചി: നടന്‍ ഷെയിൻ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു. ഷെയ്നിനെതിരെ കടുത്ത നിലപാട് വേണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം എന്നിരിക്കെ ഇന്ന് നടക്കുന്ന യോഗം ഏറെ നിർണായകമാണ്.
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ നിർമാതാക്കൾക്ക് മനോരോഗമാണെന്ന പരാമർശം ഷെയ്ൻ നടത്തിയിരുന്നു. എന്നാൽ തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും സംഭവത്തിൽ മാപ്പ് പറയുന്നതായും ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ സംഭവം ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. ഒപ്പം വിവാദത്തെ തുടര്‍ന്ന് ഉപേക്ഷിച്ച രണ്ട് സിനിമകൾക്ക് മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാനും നിർമാതാക്കളുടെ ഭാഗത്ത് നിന്നും ആവശ്യമുയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.