Saradakutty on Vinayakan's apologize: 'ഒരുത്തി' സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കിടെ നടത്തിയ വിവാദ സ്‌ത്രീ പരാമര്‍ശത്തില്‍ വിനായകന്‍ ക്ഷമാപണം നടത്തിയതില്‍ പ്രതികരിച്ച് ഡോ.എസ്.ശാരദക്കുട്ടി. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോള്‍ ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
'മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്‍റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരിൽ ശക്തമായി എതിർക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. വിനായകനെ കുറിച്ചാണ്. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും അദ്ദേഹം കൂടുതൽ തിളങ്ങുന്നതും കാണുവാൻ തന്നെയാണാഗ്രഹിക്കുന്നത്.' -ശാരദക്കുട്ടി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Vinayakan's apology post: 'ഒരുത്തി' സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്‍റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. -ഇപ്രകാരമായിരുന്നു വിനായകന്‍റെ ക്ഷമാപണം. ഫേസ്ബുക്കിലൂടെയാണ് തന്‍റെ വിവാദ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞത് രംഗത്തെത്തിയത്.
Also Read: കാശ്‌മീര്‍ ഫയല്‍സ് സംവിധായകനെതിരെ പൊലീസ് സ്‌റ്റേഷനില്‍ പരാതി