ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് കൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പരിഹാസ കമന്‍റ് കുറിച്ച് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍. 'ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ' എന്നാണ് സന്തോഷ് ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിന് താഴെ കുറിച്ചത്. കമന്‍റ് പ്രത്യക്ഷപ്പെട്ട ഉടനെ താരത്തിന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകയും ചെയ്‌തു. 'ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ.... അതുകൊണ്ട് മാന്യമായി പറയാം.... ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്‍റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്.... ഇതേ പോലുള്ള കമന്‍റ് ഇട്ട് സ്വന്തം വില കളയാതെ...' എന്നായിരുന്നു ഉണ്ണിയുടെ മറുപടി. കമന്‍റ് ശ്രദ്ധയിപ്പെട്ട് നിരവധി പേര്‍ സന്തോഷ് കീഴാറ്റൂരിനെതിരെ രംഗത്തെത്തി. കമന്‍റ് വൈറലായതോടെ സന്തോഷ് കമന്‍റ് നീക്കം ചെയ്‌തു.
കുറേപ്പേര്‍ സന്തോഷ് കീഴാറ്റൂരിന്‍റെ പേജില്‍ കയറി പോസ്റ്റുകളില്‍ കമന്‍റ് ചെയ്‌തുകൊണ്ട് നടന്‍റെ പ്രവൃത്തികളെ ചോദ്യം ചെയ്യുന്നുണ്ട്. മാസ്‌ക് വെക്കാതെ പ്രചാരണത്തിനിറങ്ങിയ സന്തോഷിന്‍റെ ചിത്രങ്ങളിലാണ് ആളുകള്‍ പ്രതിഷേധിക്കാന്‍ ആയുധമാക്കിയിരിക്കുന്നത്. വിഷുവിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത സന്തോഷ് കീഴാറ്റൂരിന്‍റെ ചിത്രങ്ങളും വീണ്ടും സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. വിഷുവിളക്ക് മഹോത്സവം കൊറോണ മാറ്റുമോ എന്നാണ് ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നവര്‍ സന്തോഷ് കീഴാറ്റൂരിനോട് ചോദിക്കുന്നത്. അതേസമയം കമന്‍റ് നീക്കം ചെയ്യാനുള്ള കാരണം സന്തോഷ് വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ കമന്‍റ് ഉണ്ണിക്ക് വിഷമമുണ്ടാക്കുമോ എന്ന് കരുതിയാണ് കമന്‍റ് നീക്കം ചെയ്‌തതെന്നാണ് സന്തോഷിന്‍റെ വിശദീകരണം.