നടന്‍ സന്തോഷ് കീഴാറ്റൂര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രം 'മോപ്പാള' ഇംഗ്ലണ്ടിലെ ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. വനശ്രീ ക്രിയേഷൻസിന്‍റെ ബാനറിൽ കെ.എൻ. ബേത്തൂർ നിർമിച്ച ചിത്രം സന്തോഷ് പുതുക്കുന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ പൈൻ വുഡ് സ്റ്റുഡിയോയിലാണ് മേള നടക്കുക. ഫെബ്രുവരി 23 മുതൽ മാർച്ച് ഒന്ന് വരെയാണ് മേള.
ഋതേഷ് അരമന, സോണിയ മൽഹാർ, പ്രജ്ഞ.ആർ.കൃഷ്ണ, മാസ്റ്റർ ദേവനന്ദൻ, ബേബി ആർദ്ര ബി. കെ, ദേവി പണിക്കർ, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, മാസ്റ്റർ അനന്ദുനാരായണൻ, വിനോദ് ആലന്തട്ട, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഉപേന്ദ്രന്‍ മടികൈയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.