ETV Bharat / sitara

മൂന്ന് മുപ്പത്തിമൂന്ന്; ഹോറർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌ത് വിജയ് സേതുപതി

തമിഴ് ഹൊറർ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പരിയേറും പെരുമാൾ, കാലാ എന്നീ ചിത്രങ്ങളുടെ നൃത്തസംവിധായകനായിരുന്ന സാൻഡി നായകനാകുന്നു

author img

By

Published : Jan 3, 2021, 7:57 PM IST

മൂന്ന് മുപ്പത്തിമൂന്ന് സിനിമ വാർത്ത  3:33 സിനിമ വാർത്ത  ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌ത് വിജയ് സേതുപതി വാർത്ത  ബിഗ് ബോസ് 3 ഫെയിം സാൻഡി സിനിമ വാർത്ത  vijay sethupathi title and first look released 3:33 news  3 33 film tamil news  moonnu muppathi moonu film sandy news
മൂന്ന് മുപ്പത്തിമൂന്ന്

തമിഴകത്തെ പ്രശസ്‌ത നൃത്തസംവിധായകനും ബിഗ് ബോസ് 3 ഫെയിമുമായ സാൻഡി നായകനാകുന്ന ഹൊറർ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് മൂന്ന് മുപ്പത്തിമൂന്ന് എന്ന ടൈറ്റിലിലൊരുങ്ങുന്ന തമിഴ് ചിത്രത്തിന്‍റ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തത്.

പരിയേറും പെരുമാൾ, കാലാ എന്നീ ചിത്രങ്ങളുടെ നൃത്തസംവിധായകനായിരുന്നു ചിത്രത്തിലെ നായകനായ സാൻഡി. നമ്പിക്കൈ ചന്ദ്രുവാണ് മൂന്ന് മുപ്പത്തിമൂന്ന് സംവിധാനം ചെയ്യുന്നത്. പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂചിപ്പിക്കുന്ന വിധം സമയത്തിൽ അധിഷ്‌ഠിതമായാണ് സിനിമയുടെ പ്രമേയം ഒരുക്കുന്നത്.

ബാംബൂ ട്രീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ടി. ജീവിത കിഷോർ ചിത്രം നിർമിക്കുന്നു. ഹർഷവർധൻ രാമേശ്വരാണ് സംഗീതം. സതീഷ് മനോഹരൻ ഛായാഗ്രഹണം നിർവഹിക്കുന്ന തമിഴ് ചിത്രത്തിന്‍റെ എഡിറ്റർ റെയ്‌മണ്ട് കാസ്റ്റയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.