ETV Bharat / sitara

ടാക്‌സടച്ചോയെന്ന് ഉറപ്പുവരുത്തിയിട്ട് അഭിപ്രായം പ്രകടനം നടത്താൻ സിനിമ പ്രവർത്തകരോട് സന്ദീപ് വാര്യർ - Sandeep Warrier on CAA protest

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം നടത്തിയ താരങ്ങൾ കൃത്യമായ ഇടവേളകളിൽ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലെങ്കിൽ പിടിക്കപ്പെടുമ്പോൾ രാഷ്‌ട്രീയ വൈരാഗ്യമെന്ന് പറയരുതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

sandeep warrier  ബിജെപി നേതാവ് സന്ദീപ് വാര്യര്‍  സന്ദീപ് വാര്യര്‍  സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ്  പൗരത്വ ഭേദഗതി നിയമം  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമാക്കാർ  പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം  ടാക്‌സടച്ചോയെന്ന് ഉറപ്പുവരുത്തുക  സിനിമാക്കാരോട് സന്ദീപ് വാര്യര്‍  Sandeep Warrier speaks against film celebrities  Sandeep Warrier  Sandeep Warrier BJP  CAA protest film celebrities  Sandeep Warrier on CAA protest  സന്ദീപ് വാര്യര്‍ ബിജെപി
സന്ദീപ് വാര്യര്‍
author img

By

Published : Dec 24, 2019, 1:56 PM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച സിനിമാ പ്രവര്‍ത്തകരെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മൈക്കും ആൾക്കൂട്ടവും കണ്ട് രാഷ്‌ട്രീയ അഭിപ്രായം നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാർ അവരുടെ വീട്ടുകാർ ടാക്‌സ് കൃത്യമായി അടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. നികുതി വെട്ടിപ്പിൽ പിടി വീണാൽ ഒപ്പം നിൽക്കാനോ ജാഥ നടത്താനോ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

"മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്‌ച വരുത്താറുണ്ട്." പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധം നടത്തിയ പാർവ്വതി തിരുവോത്തിനെ ഉൾപ്പടെയാണ് സന്ദീപ് വാര്യര്‍ വിമർശിക്കുന്നതെന്ന് സമരം നടത്തുന്ന സിനിമാക്കാരുടെ, പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്കെന്ന പരാമർശത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

"ഇക്കാര്യം ഇൻകംടാക്‌സ്, എൻഫോഴ്സ്മെന്‍റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല." എന്നായിരുന്നു സന്ദീപ് വാര്യരുടെ പോസ്റ്റ്.

അതേസമയം, സന്ദീപിന്‍റെ പോസ്റ്റിനെ പരിഹസിച്ച് നിരവധി കമന്‍റുകളാണ് വരുന്നത്. സിനിമാപ്രവർത്തകർ അവരുടെ അഭിപ്രായം തുറന്നുപറഞ്ഞതിനുള്ള ഭീഷണിയാണോയിതെന്നും താരങ്ങളുടെ വീട്ടുകാർ നികുതിയടക്കുന്നതിനു പകരം നടിമാർ തന്നെ നികുതിയടച്ചാലെന്തെന്നുമുള്ള മറുപടികളാണ് പോസ്റ്റിൽ നിറയുന്നത്.

Intro:Body:

sandeep warrier 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.