ETV Bharat / sitara

സമുദ്രക്കനിയുടെ 'ഏലേ'; സില്ലു കരുപ്പട്ടി സംവിധായികയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലറെത്തി - aelay film sillukauppatti director news

സില്ലു കരുപ്പട്ടി എന്ന ആന്തോളജി ചിത്രത്തിന്‍റെ സംവിധായിക ഹലിത ഷമീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് പ്രധാന കഥാപാത്രമാകുന്നത്

സമുദ്രക്കനി ഏലേ വാർത്ത  സില്ലു കരുപ്പട്ടി സംവിധായിക ഏലേ സിനിമ വാർത്ത  ഹലിത ഷമീം ഏലേ സിനിമ വാർത്ത  ഐസ്ക്രീം വിൽപനക്കാരൻ ഏലേ സിനിമ വാർത്ത  സമുദ്രക്കനിയുടെ ഏലേ ട്രെയിലർ വാർത്ത  samudrakkani's aelay trailer out now news  aelay film sillukauppatti director news  halita shamim news aelay
സില്ലു കരുപ്പട്ടി സംവിധായികയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലറെത്തി
author img

By

Published : Jan 26, 2021, 8:31 PM IST

ഏത് വേഷവും തനിക്ക് അനായസമെന്ന് തെളിയിച്ച നടനാണ് സമുദ്രക്കനി. അച്ഛൻ വേഷങ്ങളിലൂടെയും വില്ലനായും ഹാസ്യനടനായുമൊക്കെ സമുദ്രക്കനിയെ തമിഴകത്തിന് മാത്രമല്ല, തെന്നിന്ത്യൻ സിനിമക്കൊട്ടാകെ പരിചിതമാണ്. സില്ലു കരുപ്പട്ടി എന്ന ആന്തോളജി ചിത്രത്തിന്‍റെ സംവിധായിക ഹലിത ഷമീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും താരത്തിന്‍റെ മികവാർന്ന കഥാപാത്രത്തെ പ്രതീക്ഷിക്കാം. 'ഏലേ' എന്ന ടൈറ്റിലിലൊരുങ്ങുന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

  • " class="align-text-top noRightClick twitterSection" data="">

ഒരു ഗ്രാമപശ്ചാത്തലത്തിലാണ് ഏലേ കഥ വിവരിക്കുന്നത്. ഐസ്ക്രീം വിൽപനക്കാരനായ നായകന്‍റെ ചെറുപ്പകാലവും അമ്പത് വയസിന് ശേഷമുള്ള കാലഘട്ടവുമെല്ലാം ഏലേയിൽ അവതരിപ്പിക്കുന്നുണ്ട്. ഹാസ്യവും വൈകാരികമായ രംഗങ്ങളും ഉൾപ്പെടുത്തിയാണ് ഹലിത ഷമീം ചിത്രം ഒരുക്കിയിരിക്കുന്നതും.

സമുദ്രക്കനിക്കൊപ്പം കെ. മണികണ്ഠൻ, മധുമതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. തേനി ഈശ്വരാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. റെയ്‌മണ്ട് ഡെറിക് ക്രാസ്റ്റക്കൊപ്പം സംവിധായികയും ഏലേയുടെ എഡിറ്റിങ്ങിൽ പങ്കാളിയാകുന്നു. എസ്. ശശികാന്താണ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.