ന്യുഡല്‍ഹി: ട്വീറ്റ് വിവാദത്തില്‍ സിദ്ധാര്‍ഥിന്‍റെ ക്ഷമാപണം സ്വീകരിച്ചതായി ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍. സിദ്ധാര്‍ഥ് പരസ്യമായി ക്ഷമാപണം നടത്തിയതില്‍ സന്തോഷമുണ്ടെന്നും സൈന പറഞ്ഞു.
-
Dear @NSaina pic.twitter.com/plkqxVKVxY
— Siddharth (@Actor_Siddharth) January 11, 2022 " class="align-text-top noRightClick twitterSection" data="
">Dear @NSaina pic.twitter.com/plkqxVKVxY
— Siddharth (@Actor_Siddharth) January 11, 2022Dear @NSaina pic.twitter.com/plkqxVKVxY
— Siddharth (@Actor_Siddharth) January 11, 2022
Saina on PM Modi security: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചതിന്‍റെ പേരിലാണ് സൈനയെ പരിഹസിച്ച് സിദ്ധാര്‍ഥ് വിവാദത്തിലായത്. പഞ്ചാബിലെ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച്ചയില്‍ ആശങ്ക ഉന്നയിച്ച സൈനക്കെതിരെ സിദ്ധാര്‍ഥ് ട്വീറ്റിലൂടെ മോശം പരാമര്‍ശം നടത്തുകയായിരുന്നു.
Saina accepts Siddharth apology: ഇതേതുടര്‍ന്ന് നടന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഉടൻ തന്നെ ബ്ലോക് ചെയ്യണമെന്ന് ട്വിറ്റർ ഇന്ത്യയോട് ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ഥ് ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു. തന്‍റെ അഭിപ്രായത്തെ പരുഷമായ തമാശ എന്ന് സ്വയം വിശേഷിപ്പിച്ച താരം, തനിക്ക് പറ്റിയ തെറ്റ് സമ്മതിക്കുകയും ചെയ്‌തു.
'സിദ്ധാര്‍ഥ് ഇപ്പോൾ ക്ഷമാപണം നടത്തിയിരിക്കുകയാണ്. ആ ദിവസം ഞാന്‍ ട്വിറ്റര്‍ ട്രെൻഡിങിലായത് കണ്ട് അത്ഭുതപെട്ടു. ഞാന്‍ സിദ്ധാര്‍ഥുമായി സംസാരിച്ചില്ല. പക്ഷേ അദ്ദേഹം മാപ്പ് പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് സ്‌ത്രീകളെ സംബന്ധിക്കുന്ന കാര്യമാണ്. ഒരു സ്‌ത്രീയെ ഈ വിധം ഉന്നം വയ്ക്കാന്‍ പാടില്ല. എന്നാല്‍ അത് പ്രശ്‌നമില്ല. ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നില്ല. എന്‍റെ ഇടത്തില്‍ ഞാന്‍ സന്തുഷ്‌ടയാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടെ..' -സൈന പറഞ്ഞു.
'പ്രിയ സൈന നെഹ്‌വാള്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താങ്കളുടെ ഒരു ട്വീറ്റിന് മറുപടിയെന്നോണം ഞാന്‍ കുറിച്ച കാഠിന്യമേറിയ തമാശയ്‌ക്ക് ആദ്യമേ ക്ഷമ ചോദിക്കുന്നു. താങ്കളുമായി എനിക്ക് ഒട്ടേറെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. താങ്കളുടെ ട്വീറ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ നിരാശയും ദേഷ്യവും എന്‍റെ വാക്കുകളെയും അതിന്‍റെ അര്‍ഥത്തെയും ന്യായീകരിക്കാന്‍ ഉതകുന്നതല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഇനി ആ തമാശയെ കുറിച്ച്.. ഒരു തമാശ മറ്റുള്ളവര്‍ക്കായി വിശദീകരിക്കേണ്ടി വരികയെന്നാല്‍ അത് അത്ര നല്ല തമാശയല്ലെന്ന് തന്നെയാണ് അര്‍ഥം. പ്രതീക്ഷിച്ചത് പോലെ സ്വീകരിക്കപ്പെടാതെ പോയ ആ തമാശയെ കുറിച്ച് ക്ഷമ ചോദിക്കുന്നു. എങ്കിലും ജീവിതത്തിന്‍റെ നാനാ തുറകളില്‍ പെട്ട വ്യത്യസ്‌തരായ ആളുകള്‍ ചാര്‍ത്തി നല്‍കിയത് പോലുള്ള മോശപ്പെട്ട അര്‍ഥങ്ങളൊന്നും ഉദ്ദേശിച്ചല്ല ഞാന്‍ ആ വാക്കുകള്‍ ട്വീറ്റ് ചെയ്‌തതെന്ന് ആവര്‍ത്തിക്കട്ടെ. ഫെമിനിസ്‌റ്റ് മുന്നേറ്റത്തിന്‍റെ ഒരു സഹകാരി എന്ന നിലയില്‍ എന്‍റെ ട്വീറ്റില്‍ ലിംഗപരമായ യാതൊരു അര്‍ഥവും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരു സ്‌ത്രീയെന്ന നിലയില്‍ താങ്കളെ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നില്ല.
ഈ വിഷയം നമുക്ക് മറന്നു കളയാമെന്നും താങ്കള്‍ എന്‍റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ എക്കാലവും എന്‍റെ ചാംപ്യനായിരിക്കും. വിശ്വസ്‌തതയോടെ സിദ്ധാര്‍ഥ്.' -ഇപ്രകാരമായിരുന്നു സിദ്ധാര്‍ഥിന്‍റെ ക്ഷമാപണം.
'സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുക? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരുകൂട്ടം അരാജകവാദികള്‍ നടത്തിയ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളില്‍ ഞാന്‍ അപലപിക്കുന്നു.' -ഇപ്രകാരമായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ചയെ കുറിച്ചുള്ള സൈനയുടെ ട്വീറ്റ്.
Saina Nehwal controversy: സൈനയുടെ ഈ ട്വീറ്റിന് റീട്വീറ്റുമായി എത്തിയ സിദ്ധാര്‍ഥ് വിവാദത്തില്‍ പെടുകയായിരുന്നു. ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ഥ് തന്‍റെ ട്വീറ്റ് പിന്‍വലിച്ച് സൈനയോട് ക്ഷമാപണം നടത്തുകയായിരുന്നു.
Also Read: Bro Daddy first Video Song | 'ബ്രോ ഡാഡി'യിലെ ആദ്യ ഗാനം നാളെ