ETV Bharat / sitara

റൗഡി ബേബി 1 ബില്യണ്‍‌ വ്യൂസ് സെലിബ്രേഷന്‍ പോസ്റ്ററില്‍ സായ് പല്ലവിയില്ല, അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം - Rowdy Baby 1 Billion

ഗിറ്റാര്‍ പിടിച്ച് നില്‍ക്കുന്ന ധനുഷിന്‍റെ ചിത്രം മാത്രമാണ് 'റൗഡി ബേബി 1 ബില്യണ്‍‌ വ്യൂസ്' എന്നെഴുതിയ പോസ്റ്ററിലുള്ളത്. 'എവിടെ സായി പല്ലവി' എന്നാണ് പോസ്റ്റര്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്

Rowdy Baby 1 Billion Views Celebration Poster Sai Pallavi  റൗഡി ബേബി 1 ബില്യണ്‍‌ വ്യൂസ്  സായ് പല്ലവി  റൗഡി ബേബി ഗാനം  റൗഡി ബേബി ഗാനം റെക്കോര്‍ഡ്  Rowdy Baby 1 Billion  Rowdy Baby song
റൗഡി ബേബി 1 ബില്യണ്‍‌ വ്യൂസ് സെലിബ്രേഷന്‍ പോസ്റ്ററില്‍ സായ് പല്ലവിയില്ല, അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം
author img

By

Published : Nov 23, 2020, 10:50 PM IST

കഴിഞ്ഞ ദിവസമാണ് യുട്യൂബില്‍ വണ്‍ ബില്യണ്‍ വ്യൂസ് നേടി മാരി 2വിലെ റൗഡി ബേബി ഗാനം റെക്കോര്‍ഡ് സൃഷ്ടിച്ചത്. സൗത്ത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമാ ഗാനത്തിന് വണ്‍ ബില്യണ്‍ വ്യൂവ്സ് ലഭിക്കുന്നത്. തുടര്‍ന്ന് 'റൗഡി ബേബി 1 ബില്യണ്‍‌ വ്യൂസ്' എന്നെഴുതി പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുകയുണ്ടായി. എന്നാലിപ്പോള്‍ ഈ പോസ്റ്റര്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

പുറത്തിറങ്ങിയ പോസ്റ്ററില്‍ സായ് പല്ലവിയുടെ ചിത്രമില്ല എന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗിറ്റാര്‍ പിടിച്ച് നില്‍ക്കുന്ന ധനുഷിന്‍റെ ചിത്രം മാത്രമാണ് 'റൗഡി ബേബി 1 ബില്യണ്‍‌ വ്യൂസ്' എന്നെഴുതിയ പോസ്റ്ററിലുള്ളത്. 'എവിടെ സായി പല്ലവി' എന്നാണ് ഇതുകണ്ട ആരാധകര്‍ ചോദിക്കുന്നത്. പാട്ടിന്‍റെ വിജയത്തിന് ഒരു കാരണം സായി പല്ലവിയുടെ നൃത്തമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സായ് പല്ലവി ഇല്ലെങ്കില്‍ റൗഡി ബേബി പൂര്‍ണമാകില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ സായ് പല്ലവിയെ കൂടി ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഉടന്‍ പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന നേട്ടം റൗഡി ബേബിക്കായിരുന്നു. യുവന്‍ ശങ്കര്‍രാജ സം​ഗീതം നിര്‍വഹിച്ച ​ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായിയുടേത്. അതുതന്നെയാണ് ഗാനത്തിന്‍റെ ആകര്‍ഷണവും. ഗാനം റിലീസ് ചെയ്‌തപ്പോള്‍ മുതല്‍ വൈറലായിരുന്നു. നര്‍ത്തകി കൂടിയായ സായ് പല്ലവിയുടെ അസാമാന്യ മെയ്‌വഴക്കം ഗാനരംഗത്തെ കൂടുതല്‍ മനോഹരമാക്കി.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.