യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ആഗോള ബോക്‌സ് ഓഫീസില്‍ ചുരുങ്ങിയ ദിനങ്ങളില്‍ 100 കോടി നേടിയ ചിത്രമാണ്. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ പതിപ്പുകള്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. രണ്ടാം ഭാഗത്തില്‍ രവീണ ടണ്ടനും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് നടിയായ രവീണ 20 വര്‍ഷത്തിന് ശേഷം കെജിഎഫിലൂടെ ഒരു കന്നട ചിത്രത്തില്‍ അഭിനയിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
കെജിഎഫിന്‍റെ കഥ വളരെ മനോഹരമാണെന്നും പ്രശാന്ത് തനിക്ക് കഥ നല്ല രീതിയില്‍ വിവരിച്ച് തന്നുവെന്നും രവീണ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ ചെയ്യുന്നത്. കെജിഎഫ് 2 ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നുവെന്നതാണ്. അധീര എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ കന്നട ചിത്രമാണിത്. സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതികപരമായും ദൃശ്യപരമായും ശ്രദ്ധ നേടിയ സിനിമയാണ്. രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്.