പൊടുന്നനെ രഞ്ജിനി ഹരിദാസില്‍ വന്ന മാറ്റം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കുറച്ചുനേരം മുമ്പ് വീഡിയോയിൽ കണ്ട രഞ്ജിനിയെ ആയിരുന്നില്ല പിന്നീട് പോസ്റ്റ് ചെയ്‌ത ചിത്രത്തിൽ കണ്ടത്. ശരിക്കും മൊട്ടയടിച്ചതാണോ അതോ മറ്റെന്തെങ്കിലും ട്രിക്കാണോ എന്നായി ആരാധകരുടെ സംശയം.
"എനിക്ക് അൽപം ബോറടിച്ചു" എന്നാണ് തല മൊട്ടയടിച്ച സെൽഫി ചിത്രത്തിനൊപ്പം രഞ്ജിനി കുറിച്ചത്. ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് മൊട്ടയായതാണോ എന്ന് ചിലർ ചോദിച്ചു. എന്നാൽ, ക്യൂട്ട് മൊട്ടയെന്നും കുറേപ്പേർ കമന്‍റ് ചെയ്‌തു. മൊട്ടയടിക്കാനും വേണം ധൈര്യമെന്നും ആരാധകർ അഭിപ്രായപ്പെട്ടു. രാജ്‌കലേഷ്, കൃഷ്ണപ്രഭ, വിമല രാമൻ, രഞ്ജിനി ജോസ്, പ്രിയങ്ക നായർ എന്നിവർ ഫോട്ടോയ്‌ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്. വളരെ ഭംഗിയുണ്ടെന്നാണ് ഗീതു മോഹൻദാസ് പ്രതികരിച്ചത്. മൊട്ടക്കുട്ടിയെന്ന് രചന നാരായണൻകുട്ടി കമന്‍റ് ചെയ്തു.
- " class="align-text-top noRightClick twitterSection" data="
">
Also Read: സഹോദരിയുടെ പേരില്‍ ഹേറ്റേഴ്‌സ് പേജ് തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പുമായി അഹാന കൃഷ്ണകുമാര്‍
'പണിയൊന്നുമില്ലാതെ ഉച്ചസ്ഥായിയിലെത്തുമ്പോൾ' എന്ന ഹാഷ് ടാഗും രഞ്ജിനി ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. 'ഇന്ന് മുടിയുണ്ടെങ്കിൽ നാളെയുണ്ടാവില്ല' എന്നും ടാഗായി രഞ്ജിനി കുറിച്ചു. റിയാലിറ്റി ഷോയിലെ അവതാരകയായി പ്രശസ്‌തയായ രഞ്ജിനി ഹരിദാസ് സുരാജ് വെഞ്ഞാറമൂടിന്‍റെ നായികയായി വീഡിയോ ആൽബത്തിലും സിനിമകളിൽ അതിഥി വേഷങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.