ETV Bharat / sitara

തെലുങ്കിലെ കോശി കുര്യൻ; ട്രെൻഡിങ്ങിൽ റാണയുടെ 'ഡാനിയൽ ശേഖർ' എൻട്രി - pawan kalyan Bheema nayak news

റാണയുടെ മാസും അക്ഷനും സ്റ്റൈലും കോർത്തിണക്കിയുള്ള ക്യാരക്‌ടർ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

തെലുങ്ക് കോശി കുര്യൻ വാർത്ത  ഡാനിയൽ ശേഖർ കോശി കുര്യൻ വാർത്ത  ഡാനിയൽ ശേഖർ റാണ ദഗ്ഗുബാട്ടി വാർത്ത  ഡാനിയൽ ശേഖർ അയ്യപ്പനും കോശിയും വാർത്ത  ഭീംല നായക് ഡാനിയൽ ശേഖർ വാർത്ത  പൃഥ്വിരാജും ബിജുമോനോനും വാർത്ത  ayyappanum koshiyum telugu remake news latest  ayyappanum koshiyum prithviraj biju menon news  ayyappanum koshiyum latest malayalam news  rana daggubati daniel shekar news  pawan kalyan Bheema nayak news  rana daggubati pawan kalyan news
ഡാനിയൽ ശേഖ
author img

By

Published : Sep 21, 2021, 10:53 AM IST

സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിൽ​ പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന താരങ്ങൾ. കഥയിലും അവതരണത്തിലും പ്രശംസ നേടിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ ബിജു മേനോൻ ചെയ്‌ത അയ്യപ്പൻ നായരായി പവൻ കല്യാൺ എത്തുന്നു. പൃഥ്വിരാജിന്‍റെ കോശി കുര്യൻ വേഷം റാണ ദഗ്ഗുബാട്ടിയും അവതരിപ്പിക്കും.

മലയാളത്തിൽ നിന്ന് തിരക്കഥയിൽ കാര്യമായ മാറ്റങ്ങളോടെയാണ് തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. അയ്യപ്പനും കോശിയിലേത് പോലെ രണ്ടുപേർക്കും പ്രാധാന്യം നൽകുന്നില്ല തെലുങ്കിലെന്നും, റീമേക്കിൽ പവർ സ്റ്റാറിന്‍റെ ഭീംല നായകാണ് നായകനാകുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

  • " class="align-text-top noRightClick twitterSection" data="">

ഭീംല നായക് ആയുള്ള പവൻ കല്യാണിന്‍റെ ലുക്കും ക്യാരക്‌ടർ വീഡിയോയും ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ, തെന്നിന്ത്യ മുഴുവൻ കാത്തിരിക്കുന്നത് റാണ ദഗ്ഗുബാട്ടിയുടെ ഗെറ്റപ്പ് കാണാനായാണ്. പ്രതീക്ഷിക്കുന്നതുപോലെ പ്രേക്ഷകരെ ഞെട്ടിച്ചുള്ള പ്രകടനമായിരിക്കും താരത്തിന്‍റേതെന്നാണ് റാണ ദഗ്ഗുബാട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പുതിയതായി ഇറങ്ങിയ വീഡിയോ വ്യക്തമാക്കുന്നത്.

ഡാനിയൽ ശേഖർ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. റാണയുടെ മാസും അക്ഷനും സ്റ്റൈലും കോർത്തിണക്കിയുള്ള രംഗങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച വെകിട്ട് റിലീസ് ചെയ്‌ത ക്യാരക്‌ടർ വീഡിയോ മണിക്കൂറുകൾക്കകം 45 ലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടി, ട്രെൻഡിങ്ങിൽ ഒന്നാമതായി.

More Read: കോശി കുര്യൻ തെലുങ്കിൽ 'ഡാനിയല്‍ ശേഖര്‍'; റാണയുടെ ഫസ്റ്റ് ലുക്ക് 20ന് എത്തും

സാഗര്‍ കെ. ചന്ദ്രയാണ് തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീത സംവിധായകൻ. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.