തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ വിജയൻ. ശരത് മന്ദവനയുടെ സംവിധാനത്തിൽ രവി തേജ നായകനാകുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് രജിഷ തെലുങ്കിലേക്ക് കടക്കുന്നത്.
രജിഷയ്ക്കൊപ്പം ദിവ്യാൻഷ കൗശികും സിനിമയിൽ ലീഡ് റോളിൽ എത്തുന്നുണ്ട്. ഇരുവരും സിനിമയിൽ ജോയിൻ ചെയ്ത വിവരം ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
-
Team #RamaRaoOnDuty welcomes its lovely leading ladies @itsdivyanshak & @rajisha_vijayan on board.@RaviTeja_offl @directorsarat @sathyaDP @sahisuresh @Cinemainmygenes @SamCSmusic @RTTeamWorks #RamaRao pic.twitter.com/1oTjf5MO6J
— SLV Cinemas (@SLVCinemasOffl) July 19, 2021 " class="align-text-top noRightClick twitterSection" data="
">Team #RamaRaoOnDuty welcomes its lovely leading ladies @itsdivyanshak & @rajisha_vijayan on board.@RaviTeja_offl @directorsarat @sathyaDP @sahisuresh @Cinemainmygenes @SamCSmusic @RTTeamWorks #RamaRao pic.twitter.com/1oTjf5MO6J
— SLV Cinemas (@SLVCinemasOffl) July 19, 2021Team #RamaRaoOnDuty welcomes its lovely leading ladies @itsdivyanshak & @rajisha_vijayan on board.@RaviTeja_offl @directorsarat @sathyaDP @sahisuresh @Cinemainmygenes @SamCSmusic @RTTeamWorks #RamaRao pic.twitter.com/1oTjf5MO6J
— SLV Cinemas (@SLVCinemasOffl) July 19, 2021
ആക്ഷൻ ത്രില്ലർ ചിത്രമായ രാമറാവു ഓൺ ഡ്യൂട്ടി എസ്എൽവി സിനിമാസ്, ആർടി ടീം വർക്സ് എന്നീ കമ്പനികൾ ചേർന്നാണ് നിർമിക്കുന്നത്. നിലവിൽ ഹൈദരാബാദിൽ ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Also Read: അനുഗ്രഹീതൻ ആന്‍റണി ഉടൻ ആമസോൺ പ്രൈമിൽ; പൈറസിയെ പിന്തുണക്കരുതെന്ന് സണ്ണി വെയ്ൻ
ധനുഷ് ചിത്രം കർണനിലൂടെ രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു.