ETV Bharat / sitara

രജനികാന്ത് അമേരിക്കയിലേക്ക്, യാത്ര ചാർട്ടേഡ് വിമാനത്തില്‍

author img

By

Published : Jun 14, 2021, 8:06 PM IST

ജൂണ്‍ 20നോട് അനുബന്ധിച്ചായിരിക്കും യാത്ര. ചാര്‍ട്ടേഡ് വിമാനത്തില്‍ താരത്തിനൊപ്പം ചില കുടുംബാഗങ്ങളും യാത്രയില്‍ പങ്കുചേരും.

Rajinikanth to fly USA  Rajinikanth to fly for medical checkup  Rajinikanth to go America  Dhanush  Annaatthe  നടന്‍ രജനികാന്ത് അമേരിക്കയിലേക്ക്  രജനികാന്ത് അമേരിക്കയിലേക്ക്  നടന്‍ രജനികാന്ത്  നടന്‍ രജനികാന്ത് സിനിമകള്‍  നടന്‍ രജനികാന്ത് ഫോട്ടോകള്‍  രജനികാന്ത് അണ്ണാത്ത
നടന്‍ രജനികാന്ത് അമേരിക്കയിലേക്ക്

ഹൈദരാബാദ്: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വൈദ്യ പരിശോധനക്കായി ഉടന്‍ തന്നെ അമേരിക്കയിലേക്ക് പുറപ്പെടും. കൊവിഡ് സാഹചര്യത്തില്‍ യാത്രയുടെ പ്രാധാന്യം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 20നോട് അനുബന്ധിച്ചായിരിക്കും യാത്ര.

ചാര്‍ട്ടേഡ് വിമാനത്തില്‍ താരത്തിനൊപ്പം ചില കുടുംബാഗങ്ങളും യാത്രയില്‍ പങ്കുചേരും. താരത്തിന്‍റെ മരുമകനും നടനുമായ ധനുഷും കുടുംബവും സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലാണുള്ളത്.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തയാണ് ഇനി പുറത്തിറങ്ങാനുള്ള രജനികാന്ത് ചിത്രം. കൊവിഡ് സാഹചര്യത്തില്‍ പലതവണ മുടങ്ങിയ ഷൂട്ടിങ് രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. സിനിമയിലെ രജനികാന്തിന്‍റെ സീനുകളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.

Also read: വേടന്‍റെ പോസ്റ്റിന് നല്‍കിയ ലൈക്ക് തിരിച്ചെടുത്ത്, മാപ്പ് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്

ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കുന്ന തമിഴ് ചിത്രത്തിൽ നയൻതാര, ജഗപതി ബാബു, സൂരി, പ്രകാശ് രാജ്, മീന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഡി. ഇമ്മനാണ് അണ്ണാത്തയുടെ സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്‌സാണ് നിർമാതാക്കൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.