നടന്‍ രജിനികാന്ത് പതിവ് വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ നിന്ന് ഖത്തര്‍ എയര്‍ലൈന്‍സിന്‍റെ പ്രത്യേക വിമാനത്തിലാണ് താരം പോയത്. ഭാര്യ ലതയും താരത്തിനൊപ്പമുണ്ട്.
ദോഹയിലെത്തി അവിടെ നിന്ന് മറ്റൊരു വിമാനത്തിലാണ് അമേരിക്കയിലേക്ക് പോയത്. മകള്‍ ഐശ്വര്യയും മരുമകനും നടനുമായ ധനുഷും അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ്. ജൂലൈയില്‍ താരം മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
യാത്ര പതിവ് പരിശോധനയ്ക്ക്
അമേരിക്കയിലെ റോസെസ്റ്റര് നഗരത്തിലെ മയോ ക്ലിനിക്കില്‍ രജിനികാന്ത് 2016ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശേഷം തുടര്‍ പരിശോധനയ്ക്കായി രണ്ട് വര്‍ഷം മുന്‍പേ പോകേണ്ടതായിരുന്നുവെങ്കിലും രാഷ്ട്രീയ പ്രവേശന നീക്കങ്ങളും കൊവിഡ് വ്യാപനവും മൂലം യാത്ര സാധ്യമല്ലാതാവുകയായിരുന്നു.
-
#Rajinikanth | மருத்துவ பரிசோதனைக்காக தலைவர் ரஜினிகாந்த் அமெரிக்கா புறப்பட்டார். #Superstar Rajinikanth.
— Rajinikanth Fans (@Rajni_FC) June 19, 2021 " class="align-text-top noRightClick twitterSection" data="
Return Stronger than Ever #Thalaivaa ❤️#Thalaivar #Annaatthe@RangarajPandeyR @MaridhasAnswers @RIAZtheboss @mayavarathaan @itisprashanth @rameshlaus pic.twitter.com/E2u3PEPxZN
">#Rajinikanth | மருத்துவ பரிசோதனைக்காக தலைவர் ரஜினிகாந்த் அமெரிக்கா புறப்பட்டார். #Superstar Rajinikanth.
— Rajinikanth Fans (@Rajni_FC) June 19, 2021
Return Stronger than Ever #Thalaivaa ❤️#Thalaivar #Annaatthe@RangarajPandeyR @MaridhasAnswers @RIAZtheboss @mayavarathaan @itisprashanth @rameshlaus pic.twitter.com/E2u3PEPxZN#Rajinikanth | மருத்துவ பரிசோதனைக்காக தலைவர் ரஜினிகாந்த் அமெரிக்கா புறப்பட்டார். #Superstar Rajinikanth.
— Rajinikanth Fans (@Rajni_FC) June 19, 2021
Return Stronger than Ever #Thalaivaa ❤️#Thalaivar #Annaatthe@RangarajPandeyR @MaridhasAnswers @RIAZtheboss @mayavarathaan @itisprashanth @rameshlaus pic.twitter.com/E2u3PEPxZN
റിലീസിന് തയ്യാറെടുക്കുന്ന അണ്ണാത്ത
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തയാണ് ഇനി റിലീസ് ചെയ്യാനുള്ള രജിനികാന്ത് സിനിമ. താരത്തിന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം രണ്ടാം ലോക്ക് ഡൗണിന് മുമ്പ് പൂര്‍ത്തീകരിച്ചിരുന്നു. നയന്‍താരയാണ് അണ്ണാത്തയില്‍ നായിക. ഖുശ്‌ബു, ജാക്കി ഷ്റോഫ്, ജഗപതി ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
Also read: ശൈലജ ടീച്ചറിന്‍റെ അന്താരാഷ്ട്ര അംഗീകാരത്തിന് അഭിനന്ദനവുമായി നടൻ സണ്ണി വെയ്‌ൻ
തമിഴ്‌നാടിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം 50 ലക്ഷം രൂപ സംഭാവന ചെയ്‌തിരുന്നു. എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച ശേഷം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.