നടി രാജിനി ചാണ്ടിയുടെ പുത്തന്‍ മേക്കോവറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. എങ്കിലും, ഈ പ്രായത്തിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടെ, ഇങ്ങനെയൊക്കെ വേണോ എന്ന തരത്തിൽ കുറച്ച് സദാചാര ഉപദേശികളും രംഗത്തെത്തിയിരുന്നു. എന്നാൽ, നെഗറ്റീവ് കമന്‍റുകൾ പറയുന്നവർക്ക് രാജിനി ചാണ്ടിക്ക് പറയാനുള്ളത് ഇങ്ങനെ...
- " class="align-text-top noRightClick twitterSection" data="">
ഈ വയസുകാലത്ത് അല്ല, ഇത്തരത്തിൽ വിമർശിക്കുന്നവരൊക്കെ ജനിക്കുന്നതിന് മുമ്പേ താൻ സ്വിം സ്യൂട്ടടക്കമുള്ള വേഷങ്ങൾ ധരിച്ചിരുന്നുവെന്ന് നടി പറയുന്നു. മുതുക്കി കിളവി, പ്രായം നോക്കാതെയുള്ള വസ്‌ത്രധാരണം എന്നൊക്കെ വാദിച്ച സദാചാരബോധങ്ങൾക്കെതിരെയുള്ള മറുപടിയാണ് രാജിനി ചാണ്ടി പുറത്തുവിട്ട ചെറുപ്പകാലത്തെ ചിത്രങ്ങൾ.
ഒരു മുത്തശ്ശി ഗദ ചിത്രത്തിലൂടെ സിനിമക്ക് പരിചിതമായ രാജിനി ചാണ്ടി, ബിഗ് ബോസ് പരിപാടിയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ഗാന്ധിനഗര്‍ ഉണ്ണിയാര്‍ച്ച, ദി ഗാംബ്ലര്‍ എന്നിവയാണ് താരത്തിന്‍റെ മറ്റ് സിനിമകൾ.