തലൈവയുടെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം ഈ മാസം അവസാനം നടക്കാനിരിക്കെ, കഴിഞ്ഞ ദിവസം രജനികാന്ത് ജ്യേഷ്‍ഠന്‍ സത്യനാരായണ റാവുവിനെ സന്ദർശിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി ജ്യേഷ്‍ഠന്‍റെ അനുഗ്രഹം വാങ്ങാനായി ബെംഗളൂരുവില്‍ എത്തുകയും സഹോദരനൊപ്പം നടൻ കുറച്ചു സമയം പങ്കിടുകയും ചെയ്‌തു.
-
#Superstar @rajinikanth will launch his political party in Jan. After getting blessings of his elder brother he will now complete his pending film #Annaatthe directed @directorsiva & produced @sunpictures. He will start shoot in #Hyderabad from Dec 14, after his b’day Dec 12. pic.twitter.com/wCMJlIGp8L
— Sreedhar Pillai (@sri50) December 8, 2020 " class="align-text-top noRightClick twitterSection" data="
">#Superstar @rajinikanth will launch his political party in Jan. After getting blessings of his elder brother he will now complete his pending film #Annaatthe directed @directorsiva & produced @sunpictures. He will start shoot in #Hyderabad from Dec 14, after his b’day Dec 12. pic.twitter.com/wCMJlIGp8L
— Sreedhar Pillai (@sri50) December 8, 2020#Superstar @rajinikanth will launch his political party in Jan. After getting blessings of his elder brother he will now complete his pending film #Annaatthe directed @directorsiva & produced @sunpictures. He will start shoot in #Hyderabad from Dec 14, after his b’day Dec 12. pic.twitter.com/wCMJlIGp8L
— Sreedhar Pillai (@sri50) December 8, 2020
രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനമാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇപ്പോൾ ചർച്ചയാകുന്നത്. അതേ സമയം, സൂപ്പർതാരത്തിന്‍റെ 168-ാം ചിത്രം 'അണ്ണാത്ത'യുടെ വിശേഷങ്ങളറിയാനും ആരാധകർ ആകാംക്ഷയിലാണ്. സിരുത്തൈ, വേതാളം, വീരം, വിവേകം, വിശ്വാസം ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകൻ സിരുത്തൈ ശിവ ഒരുക്കുന്ന അണ്ണാത്തയുടെ ചിത്രീകരണം ഈ മാസം 14ന് ആരംഭിക്കും. ഹൈദരാബാദിലാണ് തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ്. തിങ്കളാഴ്‌ച ആരംഭിക്കുന്ന ചിത്രീകരണത്തിൽ തലൈവയും ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 12നാണ് രജനികാന്തിന്‍റെ 70-ാം ജന്മദിനം. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം താരം നേരെ ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിച്ചേരും.