ഡാന്‍സറായി സിനിമാലോകത്ത് എത്തി പിന്നീട് തമിഴകത്തെ സുപ്രധാന അഭിനേതാക്കളില്‍ ഒരാളായി മാറിയ താരമാണ് രാഘവ ലോറന്‍സ്. താരം ഇന്ന് 44 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. നടന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കായി രാഘവ ലോറന്‍സിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തിറക്കി. 'രുദ്രന്‍' എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. സിനിമക്കായി ജി.വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകനെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഫൈവ് സ്റ്റാര്‍ ക്രീയേഷന്‍റെ ബാനറില്‍ കതിരേശനാണ് രുദ്രന്‍ നിര്‍മിക്കുന്നത്. നേരത്തെ ചന്ദ്രമുഖിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് രാഘവ ലോറന്‍സ് അറിയിച്ചിരുന്നു. പി.വാസുവാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. അക്ഷയ് കുമാര്‍ നായകനായി ഹിന്ദിയില്‍ ഒരുങ്ങുന്ന ലക്ഷ്മി ബോംബ് സംവിധാനം ചെയ്‌തിരിക്കുന്നത് രാഘവ ലോറന്‍സാണ്. സിനിമ നവംബര്‍ 9ന് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.
-
Hi friends and fans, Here is my next film title look. Happy to release it on my birthday. I need all your blessings 🙏🏼🙏🏼 @gvprakash @5starcreationss pic.twitter.com/2EmwYmNiUO
— Raghava Lawrence (@offl_Lawrence) October 29, 2020 " class="align-text-top noRightClick twitterSection" data="
">Hi friends and fans, Here is my next film title look. Happy to release it on my birthday. I need all your blessings 🙏🏼🙏🏼 @gvprakash @5starcreationss pic.twitter.com/2EmwYmNiUO
— Raghava Lawrence (@offl_Lawrence) October 29, 2020Hi friends and fans, Here is my next film title look. Happy to release it on my birthday. I need all your blessings 🙏🏼🙏🏼 @gvprakash @5starcreationss pic.twitter.com/2EmwYmNiUO
— Raghava Lawrence (@offl_Lawrence) October 29, 2020