അഞ്ചാംപാതിര എന്ന ത്രില്ലര്‍ കണ്ടവര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളില്‍ ഒന്നാണ് ആണ്‍വേഷത്തിലും പെണ്‍വേഷത്തിലുമായി കാഴ്ചക്കാരെ ആശയകുഴപ്പത്തിലാക്കിയ സൈക്കോ സൈമണ്‍ എന്ന കഥാപാത്രം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുധീര്‍ സൂഫിയാണ് സൈക്കോ സൈമണിന് ജീവന്‍ പകര്‍ന്നത്. കുറച്ച് സീനുകളില്‍ മാത്രമെ പ്രത്യക്ഷപ്പെട്ടുള്ളുവെങ്കിലും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ഭീതി നിറക്കാനും സൈക്കോ സൈമണ്‍ എന്ന കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്.
അഞ്ചാംപാതിരയുടെ അസോസിയേറ്റ് ഡയറക്ടറായ അമല്‍.സി.ബേബിയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുധീറിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. ആകാശഗംഗ എന്ന ചിത്രത്തിനായി ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ നല്‍കിയ ആത്മവിശ്വസമാണ് തനിക്ക് കരുത്ത് പകര്‍ന്നതെന്ന് സുധീര്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്നെ ആളുകള്‍ തിരിച്ചറിയുന്നതിന്‍റെയും കഥാപാത്രം ആളുകള്‍ സ്വീകരിച്ചതിന്‍റെയും സന്തോഷത്തിലാണ് ഇപ്പോള്‍ സുധീര്‍. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ നിരവധി ചിത്രങ്ങളും നടന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.