തനിക്കെതിരെ ഉയര്‍ന്ന മീടു ആരോപണത്തില്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ എത്തിയ മലയാളി റാപ്പര്‍ ഹിരണ്‍ ദാസ് മുരളി എന്ന വേടന്‍റെ പോസ്റ്റിന് ലൈക്ക് അടിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ഒമര്‍ ലുലു, നടി രേവതി സമ്പത്ത് എന്നിവരാണ് പാര്‍വതി, ജിയോ ബേബി തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത് എത്തിയത്.
നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുന്നുള്ളൂവെന്നും ഇത് തെറ്റാണെന്നും രേവതി സമ്പത്ത് ഫേസ്‌ബുക്കില്‍ കുറിച്ചു. ആട്ടിന്‍ തോലിട്ട പുരോഗമന കോമാളികള്‍ എന്നാണ് ഒമര്‍ ലുലു കുറിച്ചത്.
ഒമര്‍ലുലുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
'ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ... പീഡനാരോപണം നേരിട്ട് അതിന് മാപ്പ് ചോദിച്ചുകൊണ്ട് വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക് ചെയ്‌തത് മലയാളത്തിലെ പ്രമുഖരായ 'പുരോഗമന കോമാളികൾ.' പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം....?
ദിലീപ് വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവര്‍ അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്. മറ്റൊരു പീഡനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവർ... അല്ലാ, സ്വയം ഫെമിനിസ്റ്റാണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു 'ലൈക്കി'ന് പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്...
- " class="align-text-top noRightClick twitterSection" data="">
അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്ക്കൊപ്പമല്ല... മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്...? 'സ്ത്രീപക്ഷ' നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത് നിർത്താൻ സമയമായി. ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു....'
രേവതി സമ്പത്ത് കുറിച്ചത്
'വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് ഹിരൺദാസ് മുരളി /വേടന്‍റെ പ്രഹസന മാപ്പ് പറച്ചിൽ പോസ്റ്റിൽ കണ്ട പാർവതിയുടെ ലൈക്ക്. പാർവതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു.... അവരൊക്കെയും. ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം...? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്.
- " class="align-text-top noRightClick twitterSection" data="">
ഹിരൺദാസ് മുരളി /വേടൻ ഒരു ക്രിമിനലാണ്. എന്തുകൊ ണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു. അതോ... ചിലയിടങ്ങളിൽ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ...? സമത്വത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന പാർവതി ഈ വിഷയത്തിൽ കാണിച്ച അസമത്വം പരിശോധിക്കണം. സെക്ഷ്വൽ അബ്യൂസ്സ് കാറ്റഗറയിസ് ചെയ്യാൻ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്.
Also read: സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍
ഒരു മനുഷ്യൻ എന്ന നിലയിൽ വേടന്‍റെ മാപ്പ് പ്രഹസനത്തെ തോളിൽ കയറ്റി വെക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂവാണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുള്ളൂ... ഇത് തെറ്റ്...'
വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന ഒറ്റ ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച മലയാളത്തിലെ പൊളിറ്റിക്കല്‍ റാപ്പറാണ് വേടന്‍. 'സ്ത്രീകളോടുള്ള തന്‍റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിപ്പിക്കുന്നുണ്ടെന്നും ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഒരുപാട് ഖേദിക്കുന്നുവെന്നും' ആണ് വേടന്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെഴുതിയത്.