ETV Bharat / sitara

പൃഥ്വിരാജിന്‍റെ 'കടുവ'യുടെ ചിത്രീകരണം ഇന്ന് തുടങ്ങും

കഴിഞ്ഞ ആഴ്ച കോടതി പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ കടുവയുടെ നിർമാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവൃത്തികളും തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇന്ന് സിനിമയുടെ ചിത്രീകരണ തുടങ്ങുന്നതായി പൃഥ്വിരാജ് അറിയിച്ചു.

author img

By

Published : Apr 17, 2021, 8:40 AM IST

പൃഥ്വിരാജ് സിനിമ കടുവ വാർത്ത  പൃഥ്വിരാജ് പുതിയ സിനിമ വാർത്ത  പൃഥ്വിരാജ് സുരേഷ് ഗോപി വാർത്ത  കടുവ ചിത്രീകരണം പുതിയ വാർത്ത  prithviraj's kaduva movie news latest  prithviraj's kaduva starts rolling news latest  kaduva ottakkomban movie news  kaduva film stay latest news  prithviraj sukumaran suresh gopi news  shaji kailas prithvi film news latest
പൃഥ്വിരാജിന്‍റെ കടുവയുടെ ചിത്രീകരണം ഇന്ന് തുടങ്ങും

പൃഥ്വിരാജ് നായകനാകുന്ന മലയാളചിത്രം കടുവ ഇന്ന് ചിത്രീകരണം തുടങ്ങും. ഷാജി കൈലാസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രത്തിന്‍റെ ചിത്രീകരണത്തിനെതിരെ കഴിഞ്ഞ ആഴ്ച ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി സ്റ്റേ നൽകിയിരുന്നു. നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റിസിന്‍റെ ഹർജിയിലായിരുന്നു കോടതി നടപടിയെടുത്തത്. മൂന്ന് വർഷം മുമ്പ് തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് 10 ലക്ഷം രൂപ നല്‍കി കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥയാണ് നടന്‍ പൃഥിരാജ് സുകുമാരന്‍റെ പ്രൊഡക്ഷന്‍ കമ്പനിക്ക് നല്‍കിയതെന്നായിരുന്നു ഹർജിയിൽ അനുരാഗ് ഉന്നയിച്ചത്.

" class="align-text-top noRightClick twitterSection" data="

#KADUVA “They wanted a fight...He gave them a war!” Rolling from today! Kaduva Movie Shaji Kailas Jinu V Abraham...

Posted by Prithviraj Sukumaran on Friday, 16 April 2021
">

എന്നാൽ, ഇന്ന് കടുവയുടെ ചിത്രീകരണം തുടങ്ങുന്നുവെന്ന് നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഒപ്പം, സിനിമയുടെ പുതിയ പോസ്റ്ററും താരം പുറത്തുവിട്ടു. “അവർക്ക് ഒരു പോരാട്ടമായിരുന്നു വേണ്ടത്... അവൻ അവർക്ക് ഒരു യുദ്ധം നൽകി!” എന്ന ടാഗ് ലൈനിലാണ് കടുവ ഒരുങ്ങുന്നത്.

അതേ സമയം, കടുവ ചിത്രവുമായി സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന സിനിമക്ക് സമാനതകളുണ്ടെന്ന പേരില്‍ പൃഥ്വിരാജ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പകർപ്പവകാശ ലംഘനത്തിന് കേസ് നൽകിയിരുന്നു. തുടർന്നാണ് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന ടൈറ്റിലിൽ നിന്നും സുരേഷ് ഗോപിയുടെ 250-ാം ചിത്രം ഒറ്റക്കൊമ്പനായി മാറിയത്.

കൂടുതൽ വായനയ്‌ക്ക്: ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം 'കടുവ'യ്‌ക്ക് സ്റ്റേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.