ETV Bharat / sitara

ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്...രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാകും: പൃഥ്വിയുടെ വാക്കുകൾ - പൃഥ്വി സച്ചി അനിൽ നെടുമങ്ങാട് വാർത്ത

സച്ചിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയായിരിക്കും എന്നാണ് നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്

sachy and anil nedumangadu news  sachy and anil nedumangad prithviraj post news  prithviraj on anil death latest news  ayyappanum koshiyum location pic prithvi news  ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട് പൃഥ്വി വാർത്ത  ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാകും പൃഥ്വി വാർത്ത  പൃഥ്വി സച്ചി അനിൽ നെടുമങ്ങാട് വാർത്ത  അയ്യപ്പനും കോശിയും സച്ചി അനിൽ വാർത്ത
പൃഥ്വിയുടെ വാക്കുകൾ
author img

By

Published : Dec 26, 2020, 12:27 PM IST

തന്‍റെ പ്രിയപ്പെട്ട സച്ചിയുടെ ജന്മദിനത്തിൽ തന്നെ അനിലേട്ടനും പോയ ദുഃഖം. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജ്. ജന്മദിനത്തിൽ ഇപ്പോൾ കിട്ടിയ പുതിയ കൂട്ടുമൊത്ത് സച്ചിയും അനിലും ഒരു ഡ്രിങ്ക് കഴിക്കുകയായിരിക്കും എന്നാണ് നടൻ ഇൻസ്റ്റഗ്രാമിൽ എഴുതിയത്.

സച്ചിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. "ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി," എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഏറ്റവും അടുപ്പമുള്ള രണ്ട് പേരെയാണ് പൃഥ്വിക്ക് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നഷ്‌ടമായത്. സച്ചിയെ പോലെ അപ്രതീക്ഷിതമായി അനിൽ കൂടി യാത്രയായതോടെ, പൃഥ്വി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ എല്ലാവരുടെയും ഹൃദയം പൊള്ളിക്കുകയാണ്.

"തനിക്ക് ഒന്നും പറയാനില്ല, നിത്യശാന്തി അനിലേട്ടാ," എന്നായിരുന്നു കഴിഞ്ഞ ദിവസം വിയോഗവാർത്ത അറിഞ്ഞയുടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതിയത്.

സച്ചിയുടെ ജന്മദിനത്തിൽ സച്ചി ക്രിയേഷൻസ് എന്ന പേരിൽ പുതിയ ബാനറും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. നടൻ പൃഥ്വിരാജും രഞ്ജിത്തും അനിൽ നെടുമങ്ങാടുമൊക്കെ സച്ചിയെ കുറിച്ച് ഓർമയും പങ്കുവെച്ചിരുന്നതാണ്. കൂടാതെ, പൃഥ്വിരാജും അനിൽ നെടുമങ്ങാടും തങ്ങളുടെ ഫേസ്‌ബുക്ക് പേജിന്‍റെ കവർഫോട്ടോയാക്കിയിരിക്കുന്നത് സ്വന്തം സച്ചിയെ തന്നെയാണ്. അയ്യപ്പനും കോശിയും, പാവാട എന്നീ ചിത്രങ്ങളില്‍ പൃഥ്വിരാജിനൊപ്പം അനിൽ പി. നെടുമങ്ങാട് അഭിനയിച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.