പൃഥ്വിരാജിന്‍റെ പുത്തൻ സിനിമാവാർത്തകൾക്കൊപ്പം കുടുംബവിശേഷവും ആരാധകർ വലിയ സ്വീകാര്യതയോടെ ഏറ്റെടുക്കാറുണ്ട്. വളരെ അപൂർവ്വമായാണ് പൃഥ്വിരാജ് തന്‍റെ മകൾ അലംകൃതയുടെ മുഖം കാണിച്ചുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുള്ളത്. മകളെ കുറിച്ച് പറയുമ്പോഴോ, ഫോട്ടോ പങ്കുവക്കുമ്പോഴോ അലംകൃതയുടെ മുഖം പകുതി മറച്ചാണ് സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്നതും.
- " class="align-text-top noRightClick twitterSection" data="">
അല്ലി എന്ന് വിളിപ്പേരുള്ള അലംകൃതയുടെ ഒൻപതാം പിറന്നാളാണിന്ന്. മകളുടെ ജന്മദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് നടൻ പൃഥ്വിരാജും സുപ്രിയ മേനോനും അല്ലിയുടെ പുഞ്ചിരിക്കുന്ന ചിത്രവും പങ്കുവച്ചിരിക്കുകയാണ്.
പൃഥ്വി മകൾക്കായി കുറിച്ച ആശംസാകുറിപ്പ്
'ജന്മദിനാശംസകൾ കുഞ്ഞേ! നീയെന്ന കുഞ്ഞു വ്യക്തിയിൽ മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്‌തകങ്ങളോടുള്ള നിന്‍റെ സ്നേഹവും ലോകത്തോടുള്ള നിന്‍റെ അനുകമ്പയും വളരട്ടെ. നീ എല്ലായ്പ്പോഴും ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്‌പ്പോഴും വലിയ സ്വപ്‌നങ്ങൾ കാണട്ടെ! ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്! ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.. നീ എന്താകുന്നോ അതും ഞങ്ങൾ സ്‌നേഹിക്കുന്നു!' എന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
അല്ലിക്ക് സുപ്രിയയുടെ പിറന്നാൾ കുറിപ്പ്
'ഇതുപോലൊരു ദിവസമാണ് ഡാഡയും മമ്മയും ഏഴ് വർഷം മുമ്പ് നിന്നാൽ അനുഗ്രഹിക്കപ്പെട്ടത്. മഹത്തരമായ ഹൃദയമുള്ള ഈ കുഞ്ഞുശരീരം എപ്പോഴും ഞങ്ങളെ അവളുടെ സ്നേഹവും അനുകമ്പയും കൊണ്ട് നിലനിർത്തുന്നു.
More Read: കുഞ്ഞ് ഗാനവുമായി വീണ്ടും അല്ലി; പങ്കുവച്ച് സുപ്രിയ
നല്ലതും നന്മ ചെയ്യുന്നതും ഒരു അപൂർവ ഗുണമായി മാറുന്ന ലോകത്ത്, ദൈവം നിന്നെ തന്ന് ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ ഈ നന്മ എല്ലാ ദിവസവും വളരാൻ ഞങ്ങൾ പ്രാർഥിക്കുന്നു, അത് വർണക്കടലാസുകൾ പോലെ നിനക്ക് വിതറാൻ കഴിയട്ടെ! ഞങ്ങളെ അനുഗ്രഹിച്ചതിന് സർവശക്തനോട് നന്ദി പറയുന്നു, പ്രിയപ്പെട്ട അല്ലി! ജന്മദിനാശംസകൾ നേരുന്നു!' എന്ന് സുപ്രിയയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സുപ്രിയ മേനോന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് നസ്രിയ നസീം, റിമ കല്ലിങ്കൽ, നവാസ് വള്ളിക്കുന്ന്, വിവേക് ഗോപൻ തുടങ്ങിയ താരങ്ങളും അല്ലിക്ക് ജന്മിദിനാശംസയുമായെത്തി.