മലയാളത്തിന്‍റെ പ്രശസ്ത സിനിമാ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ 53-ാം ജന്മദിനമാണിന്ന്. അടുത്ത് സുഹൃത്ത് കൂടിയായ മോഹൻലാലും പൃഥ്വിരാജും താരത്തിന് പിറന്നാൾ ആശംസ അറിയിച്ചു. ആന്‍റണി പെരുമ്പാവൂരിന്‍റെ ജന്മദിനം മാത്രമല്ല, വിവാഹവാർഷിക ദിനവും ഇന്നാണ്. സൂപ്പർതാരം മോഹൻലാൽ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആന്‍റണിക്കും ഭാര്യ ശാന്തിക്കും വിവാവ വാർഷികാശംസകളും നേർന്നു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
"സന്തോഷ ജന്മദിനം പ്രിയപ്പെട്ട ആന്‍റണി. ശാന്തിക്കും ആന്‍റണിക്കും സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകൾ. ദൈവം എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ," എന്ന് മോഹൻലാൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ ആന്‍റണി പെരുമ്പാവൂരിനൊപ്പം നിൽക്കുന്ന ഫോട്ടോയും ആന്‍റണിയുടെയും ഭാര്യയുടെയും ഫോട്ടോയും മോഹൻലാൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: മരക്കാർ റിലീസ് ഓഗസ്റ്റിലേക്ക് നീട്ടി
"നിർമാതാവിന് പിറന്നാൾ ആശംസകൾ" എന്ന് കുറിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂരിനൊപ്പം നിൽക്കുന്ന ഫോട്ടോ നടൻ പൃഥ്വിരാജും പോസ്റ്റ് ചെയ്തു. പൃഥ്വിയുടെ ആദ്യസംവിധാന ചിത്രം ലൂസിഫർ നിർമിച്ചത് ആന്‍റണി പെരുമ്പാവൂരാണ്. മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരഭമായ ബറോസിന്‍റെ നിർമാതാവും മേലേക്കുടി ജോസഫ് ആന്‍റണി എന്ന ആന്‍റണി പെരുമ്പാവൂരാണ്.