ETV Bharat / sitara

KGF 2 | ട്രെയ്‌ലറില്‍ കണ്ടതൊന്നുമല്ല, അതുക്കും മേലെയാണ് കെജിഎഫ്‌ 2: പൃഥ്വിരാജ്‌ - KGF 2

Prithviraj about KGF 2: ഒരു നടന്‍, അഭിനേതാവ്‌, ചലച്ചിത്ര നിര്‍മാതാവ്‌, ഒരു സിനിമാ പ്രേമി എന്ന നിലയില്‍ താന്‍ ആവേശഭരിതനാണെന്നും ഏപ്രില്‍ 14നായി കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ്‌.

Prithviraj about KGF 2  കെജിഎഫ്‌ 2  KGF 2  'കെജിഎഫ്‌ 2' ട്രെയ്‌ലര്‍
KGF 2 | ട്രെയ്‌ലറില്‍ കണ്ടതൊന്നുമല്ല, അതുക്കും മേലെയാണ് കെജിഎഫ്‌ 2: പൃഥ്വിരാജ്‌
author img

By

Published : Mar 30, 2022, 7:39 AM IST

Prithviraj about KGF 2: ട്രെയ്‌ലറില്‍ കണ്ടതൊന്നുമല്ല, അതിലും വലുതാണ് 'കെജിഎഫ്‌' രണ്ടാം ഭാഗമെന്ന്‌ പൃഥ്വിരാജ്‌ സുകുമാരന്‍. ബംഗളൂരുവില്‍ വച്ച്‌ നടന്ന 'കെജിഎഫ്‌ 2' ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്‌. കരണ്‍ ആതിഥേയത്വം വഹിക്കുന്ന സൂപ്പര്‍ സ്‌റ്റാറുകള്‍ തിങ്ങിനിറഞ്ഞ ഈ പരിപാടിയില്‍ വച്ച്‌ രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്‌ടനാണെന്നും പൃഥ്വി പറഞ്ഞു.

ഒരു നടന്‍, അഭിനേതാവ്‌, ചലച്ചിത്ര നിര്‍മാതാവ്‌, ഒരു സിനിമാ പ്രേമി എന്ന നിലയില്‍ താന്‍ ആവേശഭരിതനാണെന്നും ഏപ്രില്‍ 14നായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. 'കെജിഎഫ്‌ 2' ദൃശ്യവിസ്‌മയം ഒരുക്കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിക്കാനും പൃഥ്വിരാജ്‌ മറന്നില്ല.

'എനിക്ക്‌ ഇത്രയും വലിയൊരു ആമുഖം നല്‍കിയതിന് കരണിനോട്‌ (കരണ്‍ ജോഹര്‍) ആദ്യം നന്ദി പറയുന്നു. കേരളത്തില്‍ 'കെജിഎഫ്‌' പോലൊരു സിനിമ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതിനും നന്ദി പറയണം. വമ്പന്‍ മുഖ്യധാര സിനിമ എങ്ങനെയായിരിക്കണമെന്ന്‌ നമ്മുടെ രാജ്യത്തുടനീളമുള്ള 'കെജിഎഫ്‌' സിനിമാ പ്രേമികള്‍ നമ്മെ കാണിച്ചു തരികയാണ്. മലയാളം, തമിഴ്‌, തെലുങ്ക്‌ പോലെയുള്ള പ്രാദേശിക സിനിമാ ഇന്‍ഡസ്‌ട്രികളില്‍ പ്രേക്ഷകരുടെ എണ്ണം വച്ച്‌ നോക്കുമ്പോള്‍ മലയാളമാണ് ഏറ്റവും ചെറിയ ഇന്‍ഡസ്‌ട്രി.

'കെജിഎഫും' 'ബാഹുബലി'യും വെറും സിനിമ മാത്രമല്ല. 'ബാഹുബലി' ഒന്നും രണ്ടും നമ്മെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചുവെങ്കില്‍ 'കെജിഎഫ്‌' ഒന്നും രണ്ടും നമ്മെ ആ സ്വപ്‌നത്തില്‍ വിശ്വസിക്കാന്‍ കൂടി പ്രേരിപ്പിക്കുന്നു. പ്രശാന്തും ഹോംബാലെയും നേടിയെടുത്ത വിജയത്തിന്‍റെ യഥാര്‍ഥ വ്യാപ്‌തി മനസ്സിലാക്കണമെങ്കില്‍ പത്തു പതിനഞ്ച്‌ വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. സിനിമയെ കുറിച്ചുള്ള കാഴ്‌ചപ്പാടുകളെ കുറിച്ച്‌ പ്രശാന്തിനോടും ഹോംബാലേയോടും പലതവണ സംസാരിക്കാന്‍ എനിക്ക്‌ ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. 'കെജിഎഫ്‌' ഒന്നും രണ്ടും വലിയൊരു യാത്രയുടെ ഒരു മികച്ച തുടക്കം മാത്രമാണെന്ന്‌ ഞാന്‍ വീണ്ടും പറയുന്നു. ഭാവിയില്‍ നമ്മുടെ രാജ്യത്തെ എല്ലാ പ്രാദേശിക സിനിമാ വ്യവാസായങ്ങളും ഒരു കുടക്കീഴില്‍ അണിനിരന്ന്‌ നമ്മള്‍ ആഗ്രഹിക്കുന്നത്‌ പോലെ ഒരു വലിയ ഇന്‍ഡസ്‌ട്രിയായി മാറുകയാണെങ്കില്‍ രാജമൗലിയും പ്രശാന്ത്‌ നീലും രണ്ട്‌ വ്യത്യസ്‌ത അധ്യായങ്ങളായിരിക്കുമെന്ന്‌ ഞാന്‍ ഉറപ്പിച്ചു പറയുന്നു.

റോക്കി ഭായ്‌ക്ക്‌ വയലന്‍സ്‌ ഇഷ്‌ടമല്ലായിരിക്കും, പക്ഷേ അദ്ദേഹം അത്‌ വളരെ രസകരമായി ചെയ്യാറുണ്ട്‌. ഏപ്രില്‍ 14ന്‌ സ്‌ക്രീനില്‍ അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സ്‌ കാണാന്‍ ഞാനും കാത്തിരിക്കുകയാണ്. ട്രെയിലറില്‍ ഇല്ലാത്ത ചിത്രത്തിന്‍റെ ചില ഭാഗങ്ങള്‍ ഉള്ള ഒരു ഷോ റീല്‍ ഞാന്‍ കണ്ടിരുന്നു. ട്രെയ്‌ലറില്‍ കണ്ടതൊന്നുമല്ല ഈ സിനിമ എന്ന്‌ നിങ്ങള്‍ അറിയുക. ഞാനും വളരെ വളരെ ആവേശത്തിലാണ്. ഞാന്‍ ഓര്‍ക്കുന്നു, കെജിഎഫുമായി ഒരു ബന്ധവുമില്ലാതിരുന്ന സമയത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യഷിനെ ഒരു ചടങ്ങില്‍ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞത്‌, രാജ്യം മുഴുവന്‍ എഴുന്നേറ്റ്‌ നിന്ന്‌ കയ്യടിക്കുന്ന വിധത്തില്‍ നമുക്ക്‌ 'കെജിഎഫ്‌ 2' ഒരുക്കണമെന്നാണ്. അതെ, സമയം വരുമ്പോള്‍ നമുക്കത്‌ ചെയ്യാം എന്നാണ് അദ്ദേഹം അന്ന്‌ പറഞ്ഞത്‌.

തങ്ങള്‍ നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ച്‌ ഏറെ ബോധ്യമുള്ള വളരെ കഴിവുള്ള ഒരു കൂട്ടം ആളുകള്‍ അവരുടെ ഒരു പാഷന്‍ പ്രോജക്‌ട്‌ ചെയ്യുമ്പോള്‍ അത്‌ മലയാളത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്‌ എന്‍റെ ഭാഗ്യമാണ്‌. ഇങ്ങനെ ഒരു ഓഫര്‍ നിങ്ങള്‍ വച്ചു നീട്ടുമ്പോള്‍ പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിന്‌ രണ്ടാമതൊന്ന്‌ ചിന്തിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട്‌ പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ഈ ചുമതല അഭിമാനപുരസ്സരം ഏറ്റെടുക്കുകയാണ്.' -പൃഥ്വിരാജ്‌ പറഞ്ഞു.

Also Read: ആക്ഷൻ ഡ്രാമയുമായി വിജയ് ദേവരകൊണ്ട ; 'ജെജിഎം' ചിത്രീകരണം ഏപ്രിലിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.