ETV Bharat / sitara

നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി അല്‍ഫോണ്‍സ് പുത്രന്‍ - Fahadh Faasil

പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അല്‍ഫോണ്‍സ് കണ്ടെത്തിയ നായകന്‍ ഫഹദ് ഫാസിലാണ്. അല്‍ഫോണ്‍സ് തന്നെയാണ് പുതിയ സിനിമയുടെ വിശേഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി പങ്കുവെച്ചത്

നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍, നായകന്‍ ഫഹദ്  അല്‍ഫോണ്‍സ് പുത്രന്‍  Premam' director Alphonse Puthren announces 'Paattu'  'Premam' director Alphonse Puthren announces 'Paattu' with Fahadh Faasil  Fahadh Faasil  Alphonse Puthren
നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍, നായകന്‍ ഫഹദ്
author img

By

Published : Sep 5, 2020, 6:08 PM IST

Updated : Sep 5, 2020, 6:51 PM IST

മലയാളിക്ക് ഏറെ പ്രിയപ്പെട്ട യുവസംവിധായകരില്‍ ഒരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍. ആകെ സംവിധാനം ചെയ്തത് രണ്ട് സിനിമകള്‍ മാത്രം. രണ്ടും കേരളത്തില്‍ തരംഗമായി. ആദ്യം സംവിധാനം ചെയ്ത സിനിമ നേരമായിരുന്നു. 2013ല്‍ റിലീസ് ചെയ്ത ചിത്രം മലയാളത്തിലും തമിഴിലും പുറത്തിറങ്ങി. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമം എന്ന ചിത്രമൊരുക്കി മലയാളക്കരയില്‍ തരംഗമായി. ഒരാളുടെ ജീവിതത്തിലെ മൂന്ന് ഘട്ടത്തിലുണ്ടാകുന്ന പ്രണയങ്ങളാണ് ചിത്രം പറഞ്ഞത്. രണ്ട് ചിത്രത്തിലും നിവിന്‍ പോളിയായിരുന്നു നായകന്‍.

ഇപ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അല്‍ഫോണ്‍സ് കണ്ടെത്തിയ നായകന്‍ ഫഹദ് ഫാസിലാണ്. അല്‍ഫോണ്‍സ് തന്നെയാണ് പുതിയ സിനിമയുടെ വിശേഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി പങ്കുവെച്ചത്. യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നതും അല്‍ഫോന്‍സ് പുത്രനായിരിക്കും. മാലിക്കാണ് പുറത്തിറങ്ങാനുള്ള ഫഹദിന്‍റെ പുതിയ ചിത്രം.

  • " class="align-text-top noRightClick twitterSection" data="">

Last Updated : Sep 5, 2020, 6:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.