ETV Bharat / sitara

പ്രണവിന്‍റെ ആ പരാജയത്തിന് ഉത്തരവാദി താന്‍മാത്രം- അരുണ്‍ഗോപി - arun gopy

ഒരു സംവിധായകന്‍ എന്ന നിലയില്‍ റിലീസിനോട് അനുബന്ധിച്ച്‌ സ്വീകരിക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ വന്നുവെന്ന് അരുണ്‍ ഗോപി.

പ്രണവിന്‍റെ ആ പരാജയത്തിന് ഉത്തരവാദി താന്‍മാത്രം- അരുണ്‍ഗോപി
author img

By

Published : Jul 21, 2019, 1:53 PM IST

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി ഒരുക്കിയ ചിത്രമായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട്. എന്നാല്‍ ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ട്രെയിലറിനും പാട്ടിനുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും ചിത്രം പരാജയമായിരുന്നു. ചിത്രത്തിന് ശേഷം പ്രണവിനെ പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ അരുണ്‍ ഗോപി പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നാണ് അരുണ്‍ ഗോപി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'സിനിമ വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്‍റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധനേടാന്‍ ചിത്രത്തിന് സാധിച്ചില്ല. സമയം തികയാതെപോയി. ഒരു സംവിധായകന്‍ എന്ന നിലയില്‍ റിലീസിനോട് അനുബന്ധിച്ച്‌ ഞാന്‍തന്നെ സ്വീകരിക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ വന്നു. പൂര്‍ണ പിന്തുണയോടെ എല്ലാം ചെയ്തുതന്ന ഒരു നിര്‍മാതാവ്. ഞാന്‍ എന്തുപറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകനും ക്രൂവും. എല്ലാം എന്‍റെ കൈകളിലായിരുന്നു. ആ സിനിമ വിജയിക്കാത്തതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം എന്‍റേതാണ്' അരുണ്‍ പറഞ്ഞു.

ഏറെ കാലമായി പ്രണവിന്‍റെ സിനിമാ പ്രവേശനത്തിന് കാത്തിരുന്ന സിനിമ പ്രേമികള്‍ക്ക് ആവേശം പകര്‍ന്നാണ് 2018 ല്‍ ജിത്തു ജോസഫ് ചിത്രം ആദിയിലൂടെ താരപുത്രന്‍ സിനിമയില്‍ അരങ്ങേറിയത്. ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ കയ്യടി നേടാന്‍ പ്രണവിന് സാധിച്ചു. ആദ്യ സിനിമ വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് രണ്ടാമത്തെ ചിത്രത്തിലേക്കും പ്രണവ് നായകനായി എത്തിയത്. ആദിയില്‍ പര്‍ക്കൗര്‍ വിദ്യ അഭ്യസിച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗിലുള്ള പരീക്ഷണമായിരുന്നു കാഴ്ചവച്ചത്. ദിലീപിന്‍റെ രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു നിര്‍മാണം. സായ ഡേവിഡ് ആയിരുന്നു പ്രണവിന്‍റെ നായികയായി എത്തിയത്. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.