ETV Bharat / sitara

മനുഷ്യത്വത്തിന് മുന്‍ഗണന, ലോണെടുത്തും സഹായിക്കും-പ്രകാശ് രാജ് - Prakash Raj tweets

സമ്പാദ്യമെല്ലാം തീര്‍ന്നാല്‍ ലോണെടുത്തും ലോക്ക് ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

Prakash Raj says he will take loan  പ്രകാശ് രാജ് ട്വീറ്റ്  നടന്‍ പ്രകാശ് രാജ് വാര്‍ത്തകള്‍  സിനിമാ വാര്‍ത്തകള്‍  തമിഴ് സിനിമാ വാര്‍ത്തകള്‍ ലോക്ക് ഡൗണ്‍  നടന്‍ പ്രകാശ് രാജ് ലോക്ക് ഡൗണ്‍ ട്വീറ്റുകള്‍  Prakash Raj tweets  prakash raj films
മനുഷ്യത്വത്തിന് മുന്‍ഗണന, ലോണെടുത്തും സഹായിക്കും-പ്രകാശ് രാജ്
author img

By

Published : Apr 21, 2020, 10:23 AM IST

ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ തന്നാല്‍ കഴിയും വിധം സിനിമാ മേഖലയിലുള്ള ദിവസവേതനക്കാരെയും നിര്‍ധനരായ നിരവധി കുടുംബങ്ങളെയും സഹായിച്ചുവരികയാണ് നടന്‍ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം അദ്ദേഹം ചെയ്ത ട്വീറ്റ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. 'സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ് എങ്കിലും സഹായിക്കുന്നതില്‍ മുടക്കം വരുത്തില്ല... ലോക്ക് ഡൗണില്‍ കുടുങ്ങി കിടക്കുന്നവരെ ലോണെടുത്തും സഹായിക്കും' പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. തനിക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും സമ്പാദിക്കാന്‍ കഴിയും, എന്നാല്‍ മറ്റൊരാളുടെ കഷ്ടപ്പാടിന്‍റെ കാലത്ത് മുന്‍തൂക്കം നല്‍കേണ്ടത് മനുഷ്യത്വത്തിനാണെന്നും ഒരാളുടെയെങ്കിലും ജീവിതം തിരികെ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് തന്നോടൊപ്പം സഹകരിക്കാമെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

  • My financial resources depleting .. But Will take a loan and continue reaching out . BECAUSE I KNOW ....I CAN ALWAYS EARN AGAIN.. IF HUMANITY SURVIVES THESE DIFFICULT TIMES. .. #JustAsking 🙏Let’s fight this together.. let’s give back to life ..a #prakashrajfoundation initiative pic.twitter.com/7JHSLl4T9C

    — Prakash Raj (@prakashraaj) April 20, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രകാശ് രാജ് ഫൗണ്ടേഷന്‍ ജനങ്ങള്‍ക്കായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. നിരവധി നിര്‍ധന കുടുംബങ്ങളെയാണ് ഈ ഫൗണ്ടേഷന്‍ വഴി ഇപ്പോള്‍ സഹായിക്കുന്നത്. കൂടാതെ മുപ്പത് ദിവസവേതനക്കാരെയും നടന്‍ നേരിട്ട് സംരക്ഷിക്കുന്നുണ്ട്. പുതുച്ചേരി, ചെന്നൈ, ഖമ്മാം എന്നിവിടങ്ങളില്‍ നിന്നും ജോലി തേടിവന്ന പതിനൊന്ന് തൊഴിലാളികള്‍ക്ക് ജോലി നല്‍കി സംരക്ഷിക്കുന്നുമുണ്ട്. കൊവിഡിന്‍റെ വ്യാപനം മൂലം നിർത്തിവെച്ച താരത്തിന്‍റെ മൂന്ന് ചിത്രങ്ങളുടെയും സെറ്റിലുണ്ടായിരുന്ന ദിവസ വേതന തൊഴിലാളികൾക്ക് അവരുടെ ശമ്പളത്തിന്‍റെ പകുതി അദ്ദേഹം മുൻകൂറായി നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.