കേരളത്തിലെ കൊവിഡ് പ്രതിരോധത്തിനും ഉത്തരവാദിത്വത്തോടെയുള്ള ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തെന്നിന്ത്യൻ നടന്‍ പ്രകാശ് രാജ്. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കില്ലെന്നും എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും സൗജന്യമായി ഭക്ഷണപ്പൊതികൾ എത്തിക്കുമെന്നുമുള്ള പിണറായിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്.
More Read: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി
"ആരും ലോക്ക് ഡൗണിൽ പട്ടിണി കിടക്കേണ്ടിവരില്ല. അടുത്ത ആഴ്ച മുതൽ ആഹാരം ആവശ്യമുള്ള എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും സൗജന്യമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. ആവശ്യക്കാർക്ക് ജനകീയ ഹോട്ടലുകളിൽ നിന്നും, ജനകീയ ഹോട്ടൽ ഇല്ലാത്ത സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം വഴിയും ഭക്ഷണം എത്തിക്കും," എന്ന് പിണറായി വിജയൻ ട്വിറ്ററിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
-
Responsible Governance... may you inspire many 🙏🏻🙏🏻🙏🏻#justasking https://t.co/lcHTnwuWiW
— Prakash Raj (@prakashraaj) May 7, 2021 " class="align-text-top noRightClick twitterSection" data="
">Responsible Governance... may you inspire many 🙏🏻🙏🏻🙏🏻#justasking https://t.co/lcHTnwuWiW
— Prakash Raj (@prakashraaj) May 7, 2021Responsible Governance... may you inspire many 🙏🏻🙏🏻🙏🏻#justasking https://t.co/lcHTnwuWiW
— Prakash Raj (@prakashraaj) May 7, 2021
മുഖ്യമന്ത്രി പിണറായി വിജയന്‍റേത് ഉത്തരവാദിത്വമുള്ള ഭരണമാണെന്നും ഒരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെയെന്നും താരം പറഞ്ഞു.