ബാഹുബലി നായകനും കെജിഎഫ് ടീമും ഒന്നിക്കുന്ന സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ഒപ്പം ചിത്രത്തിന്‍റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസും പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിന്‍റെ വരവ് ഇന്ത്യൻ സിനിമാപ്രേക്ഷകർക്ക് വമ്പൻ പ്രഖ്യാപനമായിരുന്നു.
-
𝐑𝐞𝐛𝐞𝐥𝐥𝐢𝐧𝐠 Worldwide #Salaar On 𝐀𝐩𝐫𝐢𝐥 𝟏𝟒, 𝟐𝟎𝟐𝟐 💥
— Prashanth Neel (@prashanth_neel) February 28, 2021 " class="align-text-top noRightClick twitterSection" data="
We can't wait to celebrate with you all 🔥#Salaar14Apr22#Prabhas @prashanth_neel @VKiragandur @hombalefilms @shrutihaasan @BasrurRavi @bhuvangowda84 pic.twitter.com/BmWzzbOy1s
">𝐑𝐞𝐛𝐞𝐥𝐥𝐢𝐧𝐠 Worldwide #Salaar On 𝐀𝐩𝐫𝐢𝐥 𝟏𝟒, 𝟐𝟎𝟐𝟐 💥
— Prashanth Neel (@prashanth_neel) February 28, 2021
We can't wait to celebrate with you all 🔥#Salaar14Apr22#Prabhas @prashanth_neel @VKiragandur @hombalefilms @shrutihaasan @BasrurRavi @bhuvangowda84 pic.twitter.com/BmWzzbOy1s𝐑𝐞𝐛𝐞𝐥𝐥𝐢𝐧𝐠 Worldwide #Salaar On 𝐀𝐩𝐫𝐢𝐥 𝟏𝟒, 𝟐𝟎𝟐𝟐 💥
— Prashanth Neel (@prashanth_neel) February 28, 2021
We can't wait to celebrate with you all 🔥#Salaar14Apr22#Prabhas @prashanth_neel @VKiragandur @hombalefilms @shrutihaasan @BasrurRavi @bhuvangowda84 pic.twitter.com/BmWzzbOy1s
സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങിയിരുന്നു. ഇപ്പോഴിതാ സലാറിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2022 ഏപ്രിൽ 14ന് ബഹുഭാഷാ ചിത്രം ആഗോളറിലീസിനെത്തും. 'കമാന്‍ഡര്‍ ഇന്‍ ചീഫ്' എന്നാണ് സലാര്‍ എന്ന വാക്കിന്‍റെ അർഥം. ശ്രുതി ഹസനാണ് ചിത്രത്തില്‍ നായികയാകുന്നത്. രവി ബസ്രൂർ ആണ് സലാറിന് സംഗീതം നൽകുന്നത്. "ഏറ്റവും അക്രമകാരിയായ മനുഷ്യൻ," എന്ന ടാഗ് ലൈനിലാണ് സലാർ സിനിമ പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അതിനാൽ തന്നെ, ആക്ഷനും മാസും കോർത്തിണക്കിയ ചിത്രമായിരിക്കും ഇതെന്നാണ് സൂചന.