മലയാളികളുടെ പ്രിയപ്പെട്ട താരം പൂർണിമാ ഇന്ദ്രജിത്ത് വ്യത്യസ്‌തമായ ഫാഷൻ സങ്കൽപങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഇടം പിടിക്കുകയാണ്. സിനിമാ- ടെലിവിഷൻ രംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമായ നടിയുടെ എല്ലാ ഫോട്ടോകൾക്കും ആരാധകർ മികച്ച പ്രതികരണവും നൽകാറുണ്ട്. ഇപ്പോഴിതാ, വൈറ്റ് ആൻഡ് ബ്ലൂ കോമ്പോയിൽ സ്റ്റൈലിഷ് വസ്‌ത്രമണിഞ്ഞുള്ള പൂർണിമയുടെ പുതിയ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒപ്പം, ചിത്രത്തിൽ കൂടുതൽ ചെറുപ്പമായി തോന്നുന്നതിനാൽ പൂർണിമയാണോ മകൾ പ്രാർഥനയാണോ ഇതെന്നും ആരാധകർ ചോദിക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമാണ് പൂർണിമയുടെ വേഷം. നടിയുടെ പുതിയ മേക്കോവർ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മകൾ പ്രാർഥനയും കമന്‍റുമായി എത്തി. "എനിക്കിത്രയും ഹോട്ടായ ഒരു അമ്മയുണ്ട്. എന്നാൽ, അതെന്‍റെ ജീൻസാണ്," എന്ന് പ്രാർഥന ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടി കുറിച്ചു.