ETV Bharat / sitara

വാക്കും കഥകളും അധ്വാനവർഗത്തിന്, ഓർമയില്‍ പൊൻകുന്നം വർക്കി - നവലോകം പ്രവർത്തകർ

പൊൻകുന്നം വർക്കിയുടെ 110-ാം ജന്മദിനം ജൂലൈ 1നും 17-ാം ചരമ വാർഷികം ജൂലൈ 2നും ആയിരുന്നു.

ponkunnam varkey  v n vasavan  minister v n vasavan  പൊൻകുന്നം വർക്കി  വി എൻ വാസവൻ  മന്ത്രി വി എൻ വാസവൻ  എഴുത്തുകാരൻ
ഓർമകളിൽ പൊൻകുന്നം വർക്കി; തൂലിക പടവാളാക്കിയ കലാകാരൻ
author img

By

Published : Jul 2, 2021, 5:24 PM IST

കോട്ടയം: ഭരണകൂട മർദ്ദനങ്ങളെ നേരിട്ടും അടിച്ചമർത്തലിനെതിരെ തൂലികയും ശബ്ദവും ഉയർത്തിയും പൗരോഹിത്യ ചൂഷണങ്ങളെ വെല്ലുവിളിച്ചും ജീവിച്ച മലയാളത്തിന്‍റെ എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. 1930കളുടെ അവസാനത്തിൽ മലയാള സാഹിത്യ രംഗത്തേക്ക് കടന്നുവന്ന പൊൻകുന്നം വർക്കി തന്‍റെ തൂലിക പടവാളാക്കി ജീവിച്ചു.

കർഷകർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി പള്ളിമേടകൾ മുതൽ ദിവാൻ ബംഗ്ലാവ് വരെയുമുള്ള അനീതിക്കെതിരെയും പേന ചലിപ്പിച്ച കഥാകാരന്‍റെ 110-ാം ജന്മദിനം ജൂലൈ 1നും 17-ാം ചരമ വാർഷികം ജൂലൈ 2നും ആയിരുന്നു.

പൊൻകുന്നത്തിന്‍റെ സന്ധിയില്ല സമരം

മലനാടൻ കർഷകരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ വർക്കി കഥകളിലൂടെ തുറന്ന് കാട്ടി. അധ്യാപകൻ കൂടിയായിരുന്ന വർക്കിയെ കഥകൾ എഴുതിയതിന്‍റെ പേരിൽ അധികാരികൾ അധ്യാപന വൃത്തിയിൽ നിന്ന് പുറത്താക്കി.

ഓർമകളിൽ പൊൻകുന്നം വർക്കി; തൂലിക പടവാളാക്കിയ കലാകാരൻ

കഥ എഴുതിയതിന്‍റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്ന ആദ്യ കഥാകാരനായിരുന്നു വർക്കി. അമേരിക്കൻ മോഡൽ ഭരണം നാട്ടിൽ നടപ്പാക്കാൻ ശ്രമിച്ച ദിവാൻ സി.പി രാമസ്വാമി അയ്യരെ പരിഹസിച്ച് 'മോഡൽ' എന്ന കഥ എഴുതിയതിനാണ് വർക്കിക്ക് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്.

കലാകാരന്‍റെ 17-ാം ചരമ വാർഷികം

മനുഷ്യ സ്നേഹിയും കലാകാരനുമായ വർക്കിയുടെ ചരമ വാർഷികം വെള്ളിയാഴ്‌ച വർക്കിയിടമായ പെരുഞ്ചേരിൽ വീട്ടുമുറ്റത്ത്‌ സമുചിതമായി ആചരിച്ചു. വർക്കിയുടെ സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന, അനുസ്മരണ സമ്മേളനം, അനുമോദനം എന്നിവ പൊൻകുന്നം വർക്കി സ്‌മാരക നവലോകം ട്രസ്‌റ്റ്‌ പ്രസിഡന്‍റ് കൂടിയായ മന്ത്രി വി.എൻ വാസവന്‍റെ നേതൃത്വത്തിൽ നടന്നു.

വർക്കിയിടം തുഞ്ചൻപറമ്പ്‌ മാതൃകയിൽ സാംസ്‌കാരിക തീർത്ഥാടന കേന്ദ്രമാക്കണമെന്ന പൊതുനിർദ്ദേശം യാഥാർഥ്യമാക്കാൻ സർക്കാർ സഹായം ലഭ്യമാക്കുമെന്ന്‌ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ഉറപ്പ്‌ നൽകി.

Also Read: മലയാള എഴുത്തിന്‍റെ 'ഇതിഹാസം'... തലതൊട്ടപ്പന്‍റെ ഓര്‍മയില്‍ കേരളം

മന്ത്രിയായ ശേഷം ആദ്യമായി നവലോകം വേദിയിലെത്തിയ വിഎൻ വാസവന് നവലോകം പ്രവർത്തകർ സ്വീകരണം നല്‍കി. വർക്കിങ് പ്രസിഡന്‍റ് കെ.പി ഗോപാലകൃഷ്‌ണൻ നായർ, ജനറൽ സെക്രട്ടറി പ്രൊഫ. രാജൻ ജോർജ്‌ പണിക്കർ, അഡ്വ. റെജി സഖറിയ, കെ.എം രാധാകൃഷ്‌ണൻ, ഇ.എസ്‌ തുളസീദാസ്‌, പൊൻകുന്നം വർക്കിയുടെ കുടുംബാംഗങ്ങൾ, സന്തതസഹചാരിയായിരുന്ന ജോയിയും കുടുംബവും എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.