ETV Bharat / sitara

പെയ്‌തിറങ്ങിയ അംഗീകാരങ്ങൾ; ഒരിക്കലും നിശബ്‌ദമാകാതെ അമ്പലമണി - sugathakumari malayalam poet news

കേന്ദ്ര- കേരള സാഹിത്യ പുരസ്‌കാരങ്ങളും പത്മശ്രീയുമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് മലയാളത്തിന്‍റെ മഹാ കവയിത്രിയെ തേടിയെത്തിയത്.

പെയ്‌തിറങ്ങിയ അംഗീകാരങ്ങൾ സുഗതകുമാരി വാർത്ത  സുഗതകുമാരിക്ക് ലഭിച്ച അവാർഡുകൾ വാർത്ത  സുഗതകുമാരി പുരസ്‌കാരം വാർത്ത  ഒരിക്കലും നിശബ്‌ദമാകാതെ അമ്പലമണി വാർത്ത  രാത്രിമഴ വാർത്ത  ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് വാർത്ത  poet sugathakumari awards news  sugathakumari awards news  sugathakumari death news  sugathakumari malayalam poet news
ഒരിക്കലും നിശബ്‌ദമാകാതെ അമ്പലമണി
author img

By

Published : Dec 23, 2020, 11:49 AM IST

Updated : Dec 23, 2020, 12:17 PM IST

ഒരു രാത്രിമഴയുടെ നേർത്ത തണുപ്പ് പോലെ മലയാളസാഹിത്യത്തിലേക്ക് സുഗതകുമാരിയുടെ വരികൾ ആർദ്രമായി പെയ്‌തിറങ്ങി. പ്രണയവും പ്രകൃതിയും ഏകാന്തതയും കണ്ണീരിൽ കടഞ്ഞ് വിരഹവും കവയിത്രിയുടെ രചനകളെ ഉദാത്തമാക്കിയപ്പോൾ, മലയാള സാംസ്‌കാരിക-സാഹിത്യ മേഖലക്ക് അത് ഒരു മുതൽക്കൂട്ടായിരുന്നു. കാടിനെയും പച്ചപ്പിനെയും തൊട്ടറിഞ്ഞ് അവയെ സംരക്ഷിക്കുന്നതിനായി, അക്ഷരങ്ങൾക്കപ്പുറം സമൂഹത്തിലേക്കിറങ്ങിയും സുഗതകുമാരി പോരാടി.

അസാമാന്യമായ രചനാപാടവത്തിലൂടെ പിറന്ന സുഗതകുമാരിയുടെ കൃതികൾക്ക് കവിത ആസ്വാദകരും രാജ്യവും സാംസ്‌കാരിക ലോകവും അർഹിക്കുന്ന അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര- കേരള സാഹിത്യ പുരസ്‌കാരങ്ങളും പത്മശ്രീയുമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കവയിത്രിയെ തേടിയെത്തി. രാത്രി മഴയായും പാതിരാപ്പൂക്കളായും തുലാവർഷപ്പച്ചയായും മഹാ കവയിത്രിയുടെ രചനകൾ കാലം കടന്ന് എല്ലാ വായനക്കാരുടെ ഇടയിലും വലിയ സ്വീകാര്യത ലഭിച്ചവയുമാണ്.

പെയ്‌തിറങ്ങിയ അംഗീകാരങ്ങൾ സുഗതകുമാരി വാർത്ത  സുഗതകുമാരിക്ക് ലഭിച്ച അവാർഡുകൾ വാർത്ത  സുഗതകുമാരി പുരസ്‌കാരം വാർത്ത  ഒരിക്കലും നിശബ്‌ദമാകാതെ അമ്പലമണി വാർത്ത  രാത്രിമഴ വാർത്ത  ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് വാർത്ത  poet sugathakumari awards news  sugathakumari awards news  sugathakumari death news  sugathakumari malayalam poet news
രാജ്യത്തെ പ്രഥമ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ജേതാവ് കൂടിയാണ് പത്‌മശ്രീ സുഗതകുമാരി

1968ൽ സുഗതകുമാരിയുടെ കവിതാഗ്രന്ഥമായ പാതിരാപ്പൂക്കള്‍ എന്ന കൃതിക്ക് കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തന്‍റെ സൗഭാഗ്യരാത്രികളെ ചിരിപ്പിച്ച, കുളിര്‍ കോരിയണിയിച്ച വെണ്ണിലാവിനേക്കാൾ, ശോകസംഗീതത്തോടെ തേങ്ങിക്കരഞ്ഞ് വരുന്ന രാത്രിമഴയോടാണ് തനിക്ക് പ്രിയമെന്ന് എത്ര ആർദ്രമായാണ് സുഗതകുമാരി വിവരിച്ചത്. കേരള സാഹിത്യ പുരസ്‌കാര ജേതാവായതിന് പത്ത് വർഷങ്ങൾക്ക് ശേഷം സുഗതകുമാരി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര നേട്ടം കൈവരിച്ചത് രാത്രിമഴ എന്ന കൃതിയിലൂടെയായിരുന്നു.

പായൽ മൂടിയ കുളത്തിനും ഇടിഞ്ഞ ഗോപുരത്തിനും വാതിലുകൾ ഇടിഞ്ഞ തൃക്കോവിലിനും സമീപത്ത് അതിശാന്തമാം ഗാഢമൂകതയിൽ തനിച്ച് നിൽക്കുമ്പോൾ, ആർദ്രമായി കവയിത്രി പെട്ടെന്ന് കേട്ട ആ ഓട്ടുമണിനാദം... 1982ലെ ഓടക്കുഴൽ പുരസ്കാരം സുഗതകുമാരിക്ക് സമ്മാനിച്ചത് അമ്പലമണി എന്ന കവിതയായിരുന്നു. ഇതേ കൃതിക്ക് വയലാര്‍ രാമവര്‍മ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പിന്നീട്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, ബാലാമണിയമ്മ അവാർഡ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ആശാന്‍ പ്രൈസ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് സാഹിത്യകാരിയെ തേടിയെത്തിയത്.

ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്, തുലാവർഷപ്പച്ചക്ക് വിശ്വദീപം അവാർഡ്, കൃഷ്ണകവിതകൾ എന്ന കവിതാ സമാഹാരത്തിന് എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ സുഗതകുമാരിയുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

കേരളത്തിന്‍റെ സാമൂഹിക- സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സുഗതകുമാരിയെ 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2009ൽ എഴുത്തച്ഛന്‍ പുരസ്‌കാരവും പി. കുഞ്ഞിരാമൻ നായർ അവാർഡും 2012ൽ മണലെഴുത്ത് കവിതയിലൂടെ സരസ്വതി സമ്മാനും നേടി. സാമൂഹിക സേവനത്തിന് ലക്ഷ്മി അവാർഡ് കരസ്ഥമാക്കി.

ഹൃദ്യമായ ആവിഷ്‌കാരത്തിനുള്ള ബഹുമതികൾ മാത്രമല്ല, പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള രാജ്യത്തെ പ്രഥമ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡും സ്ത്രീകൾക്കും മാനസിക രോഗികൾക്കും പ്രകൃതിക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിത്വത്തിന് സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡും നൽകി രാജ്യം ആദരിച്ചെന്നുള്ളത് സുഗതകുമാരിയുടെ സജീവപ്രവർത്തനങ്ങൾക്കായുള്ള അംഗീകാരം കൂടിയാണ്.

Last Updated : Dec 23, 2020, 12:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.