ETV Bharat / sitara

'ജോജി'യെ രൂക്ഷമായി വിമര്‍ശിച്ച് കെ. സച്ചിദാനന്ദൻ

author img

By

Published : Apr 10, 2021, 9:57 AM IST

സിനിമ നല്ലൊരു എന്‍റർടെയ്നർ അല്ലായിരുന്നെന്നും സിനിമയുടെ ആശയത്തിലാണ് പിഴവ് വന്നതെന്നും കവി സച്ചിദാനന്ദൻ വിശദീകരിച്ചു.

joji news  ജോജി സച്ചിദാനന്ദൻ വിമർശനം പുതിയ വാർത്ത  സച്ചിദാനന്ദൻ ജോജി വാർത്ത  സച്ചിദാനന്ദൻ കവി മലയാളം വാർത്ത  സച്ചിദാനന്ദൻ ദിലീഷ് പോത്തൻ സിനിമ വാർത്ത  ഫഹദ് ഫാസിൽ ജോജി സച്ചിദാനന്ദൻ വാർത്ത  സച്ചിദാനന്ദൻ ജോജി മാക്ബത് വാർത്ത  poet k satchidanandan joji latest news  poet k satchidanandan latest malayalam news  joji fahad faasil dileesh pothan sachi news  satchidanandan joji macbeth news latest
ജോജിയെ വിമർശിച്ച് സച്ചിദാനന്ദൻ

വിശ്വവിഖ്യാത നാടകം മാക്ബത് കേരളത്തിലെ ഗ്രാമീണസാഹചര്യത്തിലുള്ള ധനിക കുടുംബത്തിന്‍റെ പശ്ചാത്തലത്തിൽ എത്തുമ്പോൾ എങ്ങനെയാകുമെന്ന് ജോജിയിലൂടെ ശ്യാം പുഷ്കരൻ ആവിഷ്കരിക്കുന്നു. ഒപ്പം, അദ്ദേഹം കഥാപാത്രങ്ങൾക്ക് നൽകിയ പൂർണത ദിലീഷ് പോത്തൻ എന്ന സംവിധായകനും അഭിനേതാക്കളും സ്‌ക്രീനിൽ ഗംഭീരമായി അവതരിപ്പിച്ചു. മാക്ബത്തിനെ പൂർണമായും സിനിമയിലേക്ക് എടുത്തുവച്ചതല്ല ജോജി, എന്നാൽ ഷേക്സിപിയറിന്‍റെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ക്രൈം ഡ്രാമ ഒരുക്കിയിരിക്കുന്നത്.

  • ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു....

    Posted by Koyamparambath Satchidanandan on Thursday, 8 April 2021
" class="align-text-top noRightClick twitterSection" data="

ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു....

">

ജോജിയുടെ സംവിധാനത്തിന്‍റെയും തിരക്കഥയുടെയും മികവിന് സിനിമ കണ്ടവരെല്ലാം പ്രശംസ അറിയിക്കുകയാണ്. എന്നാൽ, ജോജി ഒരു നല്ല സിനിമയോ എന്‍റർടെയ്നറോ അല്ലെന്നാണ് കവി കെ സച്ചിദാനന്ദൻ പറയുന്നത്. സിനിമയുടെ അഭിനേതാക്കളിലോ സാങ്കേതിക പ്രവർത്തകരിലോ അല്ല, ആശയത്തിലാണ് പിഴവ്. ഏതു ധനികഗൃഹത്തിലും നടക്കാവുന്ന, അനേകം സിനിമകളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്‍റെയും പ്ലെയിങ് ഔട്ട് മാത്രമാണ് ജോജിയിലും കാണാൻ സാധിക്കുന്നതെന്നും സച്ചിദാന്ദൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

"ദിലീഷ് പോത്തന്‍റെ 'ജോജി' കണ്ടു. ദിലീഷിന്‍റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. സ്ക്രോളിലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മാക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി.

പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്‍റെ "മക്ബൂല്‍ " പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്‍റർടെയ്നർ പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്ന് പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്‍റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന, അനേകം സിനിമകളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്‍റെയും പ്ലെയിങ് ഔട്ട് മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, കോൺസെപ്റ്റിൽ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല," സച്ചിദാനന്ദൻ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.