ഹൈദരാബാദ്: കഴിഞ്ഞ ദിവസം തിയേറ്ററുകളിലൂടെ റിലീസ് ചെയ്ത പവൻ കല്യാൺ ചിത്രം വക്കീൽ സാബ് ഓൺലൈനിൽ ചോർന്നു. പവർ സ്റ്റാർ നായകനായ തെലുങ്ക് ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ടെലിഗ്രാം, തമിഴ് റോക്കേഴ്സ് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലൂടെയാണ് ചോർന്നത്.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പവൻ കല്യാൺ സിനിമാഭിനയത്തിലേക്ക് തിരിച്ചുവന്ന ചിത്രമാണ് വക്കീൽ സാബ്. അമിതാഭ് ബച്ചന്‍റെ ബോളിവുഡ് ചിത്രം പിങ്കിന്‍റെ തെലുങ്ക് റീമേക്കാണ് ശ്രീരാം വേണു സംവിധാനം ചെയ്ത വക്കീൽ സാബ്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ ഒരു സിനിമയുടെ ഭാഗമാകുന്നതും. പിങ്ക് ചിത്രത്തിന്‍റെ തമിഴ് റീമേക്ക് നേർകൊണ്ട പർവൈയുടെ നിർമാതാക്കളായ ബോണി കപൂറും ദിൽ രാജുവും ചേർന്നാണ് വക്കീൽ സാബ് നിർമിച്ചിരിക്കുന്നത്.