ETV Bharat / sitara

നായകനോ... വില്ലനോ...? ഉണ്ണിമുകുന്ദന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'പപ്പ' വരുന്നു - ഉണ്ണി മുകുന്ദന്‍ പപ്പ

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. യുവരാഷ്ട്രീയ നേതാവായ പയസ് പരുത്തിക്കാടന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്

PAPPA Malayalam Movie Unni Mukundan Vishnu Mohan Motion Teaser  ഉണ്ണിമുകുന്ദന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'പപ്പ' വരുന്നു  ഉണ്ണിമുകുന്ദന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'പപ്പ'  PAPPA Malayalam Movie  PAPPA Malayalam Movie Motion Teaser  Unni Mukundan PAPPA Motion Teaser  ഉണ്ണി മുകുന്ദന്‍ പപ്പ  പപ്പ മോഷന്‍ ടീസര്‍
നായകനോ... വില്ലനോ...? ഉണ്ണിമുകുന്ദന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'പപ്പ' വരുന്നു
author img

By

Published : Nov 15, 2020, 1:05 PM IST

മേപ്പടിയാന്‍റെ ഷൂട്ടിങ് തിരക്കുകളിലാണ് മലയാളത്തിന്‍റെ യുവതാരം ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ താരത്തിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവരും മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചു. ഖതര്‍ ധരിച്ച് കഴുത്തില്‍ കുരിശുമാലയുമായും ഇടിവളയുമായി കലിപ്പ് ലുക്കില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. യുവരാഷ്ട്രീയ നേതാവായ പയസ് പരുത്തിക്കാടന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നവരാത്രി യുണൈറ്റഡ് വിഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത്‌ രാഹുല്‍ സുബ്രഹ്മണ്യമാണ്. വലിയ താരനിരയുമായി ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് 2021 തുടക്കത്തില്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.