മുംബൈ: ഹോളിവുഡ് നടിയും മോഡലുമായ പമേല ആന്‍ഡേഴ്‌സണ്‍ വീണ്ടും വിവാഹിതയാകുന്നു. ന്യൂയോർക്ക് ടൈംസ് മാഗസീന് നൽകിയ അഭിമുഖത്തിലാണ് പമേല വിവാഹവാർത്തയെ കുറിച്ച് തുറന്നു പറഞ്ഞത്. തന്‍റെ മുൻകാല ബന്ധങ്ങള്‍ പരാജയപ്പെട്ടതായും വീണ്ടുമൊരു വിവാഹത്തിനായി തയ്യാറെടുക്കുന്നതായും താരം അറിയിച്ചതായാണ് വാർത്തകൾ.
താൻ മൂന്നു തവണ വിവാഹം ചെയ്‌തു. എന്നാൽ, താൻ അഞ്ചു തവണ വിവാഹിതയായി എന്നാണ് പലരും പ്രചരണം നടത്തുന്നത് എന്നും പമേല പറഞ്ഞു. ടോമി ലീ, ഗായകന്‍ കിഡ് റോക്ക്, പോക്കര്‍ പ്ലെയര്‍ റിക്ക് സലോമോന്‍ എന്നിവരെയാണ് പമേല വിവാഹം ചെയ്തത്. തന്‍റെ വിവാഹജീവിതം പരാജയപ്പെടാൻ കാരണം താൻ പലപ്പോഴും വളരെ എളുപ്പത്തിൽ ഒരു ലക്ഷ്യമാകുന്നത് കൊണ്ടാണെന്ന് നടി പറഞ്ഞു. ആളുകൾ എപ്പോഴും ഭയത്തോടെ ജീവിക്കുന്നു. അതുപോലെ ഈ ബന്ധങ്ങളിലെല്ലാം ഭയമാണ് വില്ലനായത് എന്നും പമേല ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേർത്തു.