ഹോളിവുഡ് നടിയും പ്ലേ ബോയ് മോഡലുമായ പമേല ആന്‍റേഴ്‌സണ്‍ അഞ്ചാമതും വിവാഹിതയായി. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്‌സാണ് പമേലയെ വിവാഹം ചെയ്തത്.
ബാറ്റ്മാന്‍ സിനിമയുടെ നിര്‍മാതാവാണ് എഴുപത്തിനാലുകാരനായ ജോണ്‍ പീറ്റേഴ്‌സ്. മലീബുവില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
52 കാരിയായ പമേല നേരത്തേ മൂന്ന് പേരെ വിവാഹം ചെയ്തിരുന്നു. ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത പമേല പോക്കര്‍ പ്ലയര്‍ റിക്കസലോമോനെ രണ്ട് തവണ വിവാഹം ചെയ്‌തു. കുറച്ചുനാള്‍ മുമ്പ് ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റാമിയുമായി പ്രണയത്തിലുമായിരുന്നു. 1980 ല്‍ പ്ലേ ബോയ് മാന്‍ഷനില്‍ വെച്ചാണ് പീറ്റേഴ്‌സ് ആദ്യമായി പമേലയെ കാണുന്നത്. അധികം വൈകാതെ അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്‌തു. എന്നാല്‍ പിന്നീട് വേര്‍പിരിഞ്ഞ ഇരുവരും മൂന്ന് പതിറ്റാണ്ടിന് ശേഷം വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.