ETV Bharat / sitara

'ഒടിടി ചിത്രങ്ങൾക്ക് തിയേറ്ററിൽ പ്രവേശനമില്ല' ; സൂരരൈ പോട്രും സാർപട്ടാ പരമ്പരൈയും ബിഗ് സ്‌ക്രീനിലെത്തില്ല

author img

By

Published : Sep 2, 2021, 7:35 PM IST

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ

tamil nadu theatre owners association news update  ott released films tamil nadu theatre news  tamil nadu theatre film ott news  theatre owners association news  ഒടിടി റിലീസ് ചിത്രങ്ങൾ വാർത്ത  സൂരരൈ പോട്ര് ഒടിടി റിലീസ് വാർത്ത  ഒടിടി റിലീസ് തിയേറ്റർ ഉടമ തമിഴ്നാട് വാർത്ത  ഒടിടി റിലീസ് ചിത്രങ്ങൾ തിയേറ്റർ വാർത്ത
ഒടിടി റിലീസ് ചിത്രങ്ങൾ

ഒടിടിയിൽ റിലീസ് ചെയ്‌ത സിനിമകൾക്ക് തിയേറ്ററുകളിൽ പ്രദർശനാനുമതി നിഷേധിച്ച് തമിഴ്‌നാട്ടിലെ തിയേറ്റർ ഉടമകളുടെ സംഘടന. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.

സൂര്യയെ നായകനാക്കി സുധ കൊങ്ങരെ സംവിധാനം ചെയ്‌ത സൂരരൈ പോട്ര്, പാ രഞ്ജിത്തിന്‍റെ സാർപട്ടാ പരമ്പരൈ എന്നിവ ഒടിടി റിലീസിനെത്തി, വലിയ പ്രശംസ പിടിച്ചുപറ്റിയ തമിഴ് ചിത്രങ്ങളായതിനാൽ, സംസ്ഥാനത്തെ തിയേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിച്ച പശ്ചാത്തലത്തിൽ സിനിമ കൊട്ടകകളിലേക്ക് എത്തും എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, തിയേറ്റർ ഉടമകൾ അവരുടെ നിലപാട് അറിയിച്ചതോടെ രണ്ട് ചിത്രങ്ങളും പ്രദര്‍ശനശാലകളിലെത്തില്ലെന്ന് വ്യക്തമായി.

Also Read: സീരിയലുകൾ ജഡ്‌ജ് ചെയ്യാനാണ്, നിലവാരം പരിശോധിക്കാനല്ല വിളിച്ചത്; ജൂറിയുടെ നടപടിക്കെതിരെ ഹരീഷ് പേരടി

ഇതിന് പുറമെ, തിയേറ്റർ റിലീസിന് 28 ദിവസങ്ങൾക്ക് ശേഷമേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ പ്രദർശിപ്പിക്കാവൂ എന്ന നിർദേശവും തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിട്ടുണ്ട്.

തിയേറ്റർ ഉടമകളുടെ തീരുമാനത്തിൽ തമിഴ് സിനിമാനിർമാതാക്കൾ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. വിജയ് സേതുപതിയുടെ ലാബം, കങ്കണ റണാവത്ത് ജയലളിതയായി എത്തുന്ന തലൈവി, വിജയ് ആന്‍റണി നായകനാകുന്ന കോടിയിൽ ഒരുവൻ എന്നീ തമിഴ്‌ ചിത്രങ്ങളാണ് വിനായക ചതുർഥിയോട് അനുബന്ധിച്ച് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.