92-മത് ഓസ്‌കാര്‍ അവാര്‍ഡുകളുടെ നോമിനേഷനുകള്‍ തെരഞ്ഞെടുത്തു. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് ജോക്കര്‍ 11 നോമിനേഷനുകള്‍ നേടി. 1917 എന്ന ചിത്രവും വണ്‍സ് അപ്പോണെ ടൈം ഇന്‍ ഹോളിവുഡും പത്ത് നോമിനേഷനുകള്‍ വീതം നേടി. ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷനുകളില്‍ 24 എണ്ണം നേടിയിരിക്കുന്നത് നെറ്റ്ഫ്ളിക്‌സ് റിലീസ് ചെയ്‌ത ചിത്രങ്ങള്‍ക്കാണ് എന്ന പ്രത്യേകതയുമുണ്ട്. മികച്ച ചിത്ര വിഭാഗത്തില്‍ ജോക്കര്‍, ദ ഐറീഷ്‌മാന്‍, പാരസൈറ്റ്, 1917, മാരേജ് സ്റ്റോറി, ജോജോ റാബീറ്റ്, വണ്‍സ് അപ്പോണെ ടൈം ഇന്‍ ഹോളിവുഡ്, ലിറ്റില്‍ വുമണ്‍, ഫോര്‍ഡ് ആന്‍റ് ഫെരാരി എന്നിവയാണ് മത്സരിക്കുക.
'ജോക്കർ' താരം ഹാക്വിന്‍ ഫിനിക്‌സ്, മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണെ ടൈം ഇന്‍ ഹോളിവുഡിലെ പ്രകടനത്തിലൂടെ ഡികാപ്രിയോ, പെയിന്‍ ആന്‍റ് ഗ്ലോറി എന്ന ചിത്രത്തിലൂടെ അന്‍റോണിയോ ബന്‍ററാസ്, ദ ടു പോപ്പ്സിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടന് വേണ്ടി മത്സരിക്കാന്‍ നോമിനേഷന്‍ നേടിയവര്‍.
ജൂഡി എന്ന ചിത്രത്തിലൂടെ റെനി ഷെല്‍വിംഗര്‍, ബോംബ് ഷെല്‍ സിനിമയെ പ്രതിനിധീകരിച്ച് കാര്‍ലെസ് തെറോണ്‍, മാരേജ് സ്റ്റോറിക്കായി സ്കാര്‍ലറ്റ് ജോണ്‍സണ്‍, ഹാരീയറ്റിലെ അഭിനയത്തിലൂടെ സിനാതിയ ഇര്‍വീയോ എന്നിവരാണ് മികച്ച നടിക്കുള്ള ഓസ്‌കാറിനായി മത്സരിക്കുന്നത്.
ഐറിഷ് മാന്‍ സംവിധാനം ചെയ്‌ത മാര്‍ട്ടിന്‍ സ്കോര്‍സെസി, പാരസൈറ്റ് സംവിധായകന്‍ ബോങ് ജൂന്‍ ഹൂ, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് സംവിധായകന്‍ ക്വിന്‍റെയിന്‍ ടെരന്‍റിനോ, 1971സംവിധായകന്‍ സാം മെന്‍ഡിസ്, ജോക്കര്‍ സംവിധായകന്‍ ടെഡ് ഫിലിപ്പ് എന്നിവരാണ് മികച്ച സംവിധായകരുടെ ലിസ്റ്റിലുള്ളത്.
നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ തിളങ്ങിയ ജോക്കറിന് കൂടുതല്‍ അവാര്‍ഡുകള്‍ ഓസ്‌കാറില്‍ ലഭിക്കുമെന്നാണ് ഹോളിവുഡില്‍ നിന്നുള്ള സംസാരം. ഫെബ്രുവരി ഒമ്പതിന് ഹോളിവുഡിലെ ഡോള്‍ബി തീയറ്ററിലാണ് ഓസ്‌കാര്‍ വിജയികളെ പ്രഖ്യാപിക്കുക.