ETV Bharat / sitara

ആദ്യ കൊവിഡ് ടെസ്റ്റ്; വീഡിയോ പങ്കുവെച്ച് നിത്യ ദാസ് - nitya das instagram video

തന്‍റെ ആദ്യത്തെ കൊവിഡ് ടെസ്റ്റിന്‍റെ അനുഭവം വീഡിയോയിലൂടെ നടി നിത്യ ദാസ് പങ്കുവെച്ചു.

entertainment  ആദ്യ കൊവിഡ് ടെസ്റ്റ് വാർത്ത  നിത്യ ദാസ് കൊവിഡ് ടെസ്റ്റ് വാർത്ത  ആദ്യത്തെ കൊവിഡ് ടെസ്റ്റിന്‍റെ അനുഭവം നിത്യ വാർത്ത  കൊവിഡിന് ശേഷമുള്ള കാഴ്‌ചകൾ നിത്യ വാർത്ത  covid test experience video news  nitya das instagram video  nithya corona test news
നിത്യ ദാസ്
author img

By

Published : Dec 1, 2020, 2:08 PM IST

ഈ പറക്കും തളിക, കൺമഷി, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ പ്രശസ്‌തയായ നടിയാണ് നിത്യ ദാസ്. വിവാഹത്തിന് ശേഷം അഭിനയ ജീവിതം ഉപേക്ഷിച്ചെങ്കിലും മിനിസ്ക്രീനിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്‍റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയനടി തന്‍റെ ആദ്യത്തെ കൊവിഡ് ടെസ്റ്റിന്‍റെ അനുഭവം പങ്കുവെക്കുകയാണ്. കൊവിഡ് പരിശോധനക്കായി സ്രവമെടുക്കുന്ന രീതിയും പരിശോധനക്ക് ശേഷം കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളും നിത്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു. മക്കൾക്കൊപ്പം തമാശ പറഞ്ഞിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. "കൊവിഡ് ടെസ്റ്റിന് ശേഷമുള്ള കാഴ്‌ചകൾ," എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

നേരത്തെ ലോക്ക് ഡൗണിന്‍റെ വിരസതയിൽ മകൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ആരാധകർ മികച്ച പ്രതികരണമാണ് നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.