ETV Bharat / sitara

നയൻതാര- വിഗ്നേശ് ശിവൻ കൂട്ടുകെട്ടിൽ 'കൂഴങ്കൾ' - nayanthara tamil film news

നവാഗതർക്ക് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന കൂഴങ്കൾ ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. പി.എസ് വിനോദ്‌ രാജിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് കൂഴങ്കല്‍.

entertainment news  നയൻതാര വിഗ്നേശൻ ശിവൻ സിനിമ വാർത്ത  നയൻതാര വിഗ്നേശൻ ശിവൻ നിർമാണം വാർത്ത  നയൻതാരയുടെയും വിഗ്നേശൻ ശിവന്‍റെയും സിനിമ വാർത്ത  കൂഴങ്കൾ നയൻതാര വാർത്ത  കൂഴങ്കൾ വിഗ്നേശൻ ശിവൻ വാർത്ത  പിഎസ് വിനോദ്‌ രാജ് സിനിമ വാർത്ത  റൗഡി പിക്‌ചേഴ്‌സ് സിനിമ വാർത്ത  യുവൻ ശങ്കർ രാജ സിനിമ കൂഴങ്കൾ വാർത്ത  koozhangal film news  nayanthara vignesh shivan news  nayanthara tamil film news  koozhangal ps vinod raja news
നയൻതാര- വിഗ്നേശൻ ശിവൻ കൂട്ടുകെട്ടിൽ കൂഴങ്കൾ
author img

By

Published : Dec 22, 2020, 5:43 PM IST

നയൻതാരയുടെയും വിഗ്നേശ് ശിവന്‍റെയും നിർമാണത്തിൽ പുതിയ ചിത്രം വരുന്നു. 'കൂഴങ്കൾ' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും യുവസംവിധായകൻ വിഗ്നേശ് ശിവനും ചേർന്ന് നിർമിക്കുന്നത്. പ്രണയജോഡികൾ നിർമാതാവാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ പി.എസ് വിനോദ്‌ രാജാണ്. തന്‍റെ ആദ്യ സംവിധാനത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും വിനോദ് രാജ് തന്നെയാണ്.

നയൻതാരയുടെയും വിഗ്നേശിന്‍റെയും നിർമാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ചിത്രം തയ്യാറാക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയും കൂഴങ്കൾ ചിത്രത്തിൽ ഭാഗമാകുന്നുണ്ട്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം പ്രമേയത്തിൽ വളരെ മികച്ചതായിരിക്കുമെന്നും രാജ്യത്തെ നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

വസന്ത് രവിയും ഭാരതിരാജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോക്കിയാണ് നയൻതാര- വിഗ്നേശ് ശിവൻ കൂട്ടുകെട്ടിൽ നിർമിക്കുന്ന മറ്റൊരു പുതിയ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.