ETV Bharat / sitara

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും ; ജല്ലിക്കെട്ടും മരക്കാറും അവസാന റൗണ്ടില്‍

അന്തിമ റൗണ്ടിൽ മലയാളത്തിൽ നിന്ന് 17 ചിത്രങ്ങൾ.

ദേശീയ ചലച്ചിത്ര പുരസ്‌കാരം പുതിയ വാർത്ത  ദേശീയ അവാർഡ് സിനിമ 2019 പുതിയ വാർത്ത  national film award 2019 news  national film award latest news  national award malayalam film news  ദേശീയ അവാർഡ് മലയാളം സിനിമകൾ വാർത്ത
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
author img

By

Published : Mar 22, 2021, 12:54 PM IST

2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. മലയാളത്തിൽ നിന്ന് 17 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി അന്തിമ ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍- അറബിക്കടലിന്‍റെ സിംഹം തുടങ്ങിയ ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്.

റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വാസന്തി, മധു സി. നാരായണന്‍റെ കുമ്പളങ്ങി നൈറ്റ്സ്, നിപ്പയുടെ പശ്ചാത്തലത്തിൽ ആഷിക് അബു ഒരുക്കിയ വൈറസ്, അനുരാജ് മനോഹറിന്‍റെ ഇഷ്ക്, അന്താരാഷ്‌ട്ര മേളകളിൽ തിളങ്ങിയ, ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ എന്നിവയും അന്തിമ റൗണ്ടിലുണ്ട്.

കൊവിഡ് കാരണം റിലീസ് നീട്ടിയ മരക്കാർ- അറബിക്കടലിന്‍റെ സിംഹം, കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. ലോക്ക് ഡൗണിൽ റിലീസ് മാറ്റിവെച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ മരക്കാറും ഉൾപ്പെട്ടിരുന്നതിനാലാണ് 2019ലെ പുരസ്‌കാരങ്ങളിലേക്ക് ചിത്രം പരിഗണനയ്ക്ക് വന്നത്.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി തമിഴ് താരം പാർഥിപൻ മത്സരിക്കുന്നു. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തെ അവാര്‍ഡിനായി പരിഗണിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.