മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനില്‍ നിന്ന് തഴയപ്പെട്ട വനിതാ സംവിധാകര്‍ക്ക് ഐക്യദാര്‍ഢ്യമെന്നോണം നടിയും മുന്‍ ഓസ്‌കര്‍ ജേതാവുമായ നതാലി പോര്‍ട്ട്മാന്‍ 92-ാം അക്കാദമി അവാര്‍ഡ് ദാനത്തിന്‍റെ റെഡ് കാര്‍പെറ്റ് ചടങ്ങില്‍ പ്രതിഷേധിച്ചു. 2010ല്‍ ബ്ലാക്ക് സ്വാനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചയാളാണ് പോര്‍ട്ട്മാന്‍. നിരവധി പ്രതിഷേധങ്ങള്‍ക്ക് മുമ്പും ഓസ്കാര്‍ വേദി സാക്ഷിയായിട്ടുണ്ട്. എന്നാല്‍ നതാലി പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത വഴിയാണ് നടിയെ വേറിട്ട് നിര്‍ത്തിയത്.
-
Natalie Portman embroidered her Dior cape with all of the female directors who weren't nominated for #Oscars. Check out her explanation here. pic.twitter.com/kyyo2wVMZf
— Amy Kaufman (@AmyKinLA) February 10, 2020 " class="align-text-top noRightClick twitterSection" data="
">Natalie Portman embroidered her Dior cape with all of the female directors who weren't nominated for #Oscars. Check out her explanation here. pic.twitter.com/kyyo2wVMZf
— Amy Kaufman (@AmyKinLA) February 10, 2020Natalie Portman embroidered her Dior cape with all of the female directors who weren't nominated for #Oscars. Check out her explanation here. pic.twitter.com/kyyo2wVMZf
— Amy Kaufman (@AmyKinLA) February 10, 2020
റെഡ് കാര്‍പറ്റില്‍ സ്വന്തം വസ്ത്രം തന്നെയാണ് പ്രതിഷേധം പ്രകടിപ്പിക്കാന്‍ നതാലി തെരഞ്ഞെടുത്തത്. മികച്ച സംവിധാനത്തിനുള്ള നോമിനേഷനില്‍ നിന്ന് തഴയപ്പെട്ട വനിതാ സംവിധായകരുടെ പേരുകള്‍ സ്വര്‍ണനിറത്തില്‍ ആലേഖം ചെയ്ത കറുത്ത ഗൗണാണ് നതാലി ധരിച്ചത്.
ഗ്രേറ്റ ഗെര്‍വിഗ് (ലിറ്റില്‍ വിമന്‍), ലോറന്‍ സ്‌കഫാരിയ (സ്‌കഫ്‌ളേഴ്‌സ്), ലുലു വാങ് (ദി ഫേര്‍വെല്‍), മാറ്റി ഡിയോപ് (അറ്റ്‌ലാന്‍റിക്‌സ്), മാരിയെല്ലെ ഹെല്ലെര്‍ (എ ബ്യൂട്ടിഫുള്‍ ഡെ ഇന്‍ ദി നെയ്ബര്‍ഹുഡ്) മെലിന മാറ്റ്‌സൗകാസ് (ക്യൂന്‍ ആന്‍ഡ് സ്ലിം), അല്‍മ ഹാരെല്‍ (ഹണിബോയ്), സെലിനെ ഷ്യാമ (പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍) തുടങ്ങി എട്ട് സംവിധായകരുടെ പേരുകളാണ് നതാലി ഗൗണില്‍ തുന്നിച്ചേര്‍ത്തത്.
ഗെര്‍വിഗിന് കഴിഞ്ഞ വര്‍ഷം നോമിനേഷന്‍ ലഭിച്ചിരുന്നു. ഇക്കുറി ഗെര്‍വിഗിന്‍റെ ലിറ്റില്‍ വിമണിന് ആറ് നോമിനേഷനുകള്‍ ലഭിച്ചു. എന്നാല്‍ ഇതില്‍ മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍ മാത്രം ഉണ്ടായിരുന്നില്ല. ഡിയോപിന്‍റെ അറ്റ്‌ലാന്‍റിക്‌സ് കാനില്‍ ഗ്രാന്‍ഡ്പ്രീയും വാങ്ങിന്‍റെ ദി ഫാര്‍വെല്ലിന് ഗോള്‍ഡണ്‍ ഗ്ലോബില്‍ നോമിനേഷനും ലഭിച്ചിരുന്നു. ഇവരെ തഴഞ്ഞതിന് അക്കാദമിക്കെതിരെ നിരവധിപേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇത്തവണത്തെ ഓസ്‌കറില്‍ മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍ ലഭിച്ചതില്‍ എല്ലാവരും പുരുഷന്മാരായിരുന്നു. രണ്ട് വര്‍ഷം മുമ്പും നതാലി പോര്‍ട്ട്മാന്‍ വനിതകള്‍ തഴയപ്പെടുന്നതിനെതിരെ ഓസ്‌കര്‍ വേദിയില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു.